Hot Posts

6/recent/ticker-posts

ഏറ്റവും പ്രായം കുറഞ്ഞ ഇലക്ഷൻ പ്രചാരകനെ കാണാൻ കേക്കുമായ് പാലാ എം.എൽ.എ


മേലുകാവ്: കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പിൽ  ഒന്നരവയസ്സുകാരൻ്റെ  ആവേശം നിറഞ്ഞ കാത്തിരിപ്പിൽ മധുരവുമായി എംഎൽഎ എത്തി. ഇലക്ഷൻ പ്രചരണം നടക്കുമ്പോൾ സ്ഥാനാർഥിയുടെ പ്രചരണ വാഹനം കടന്നു പോയതിൻ്റെ  ആവേശത്തിൽ ആരാണ് പോകുന്നത് എന്ന ചോദ്യത്തിന് എൽവി മോൻ  ഉച്ചത്തിൽ പല തവണ ആവേശത്തോടെ വിളിച്ചു പറഞ്ഞത് 'മാണി സി കാപ്പച്ചൻ' എന്നായിരുന്നു. 



ഇലക്ഷൻ സമയത്ത് ഈ വീഡിയോ വൈറൽ ആയി. വാഹനത്തെ നോക്കി ആവേശത്തോടെ പേര് വിളിച്ചുപറഞ്ഞ കൊച്ചു "വോട്ടറെ " തേടി ജയിച്ച സ്ഥാനാർത്ഥി  എംഎൽഎയായി മധുരവുമായി നേരിട്ട് വീട്ടുമുറ്റത്ത്  എത്തി. ഇലവീഴാപൂഞ്ചിറ റോഡ്  നിർമ്മാണത്തിൻ്റെ  സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തുന്നതിൻ്റെ  ഭാഗമായി മേലുകാവിൽ എത്തിയതായിരുന്നു എംഎൽഎ മാണി സി കാപ്പൻ.


തൻ്റെ  വലിയ കൊച്ച് ഫാനിനെ നേരിട്ട് കാണണം എന്നുള്ള ആഗ്രഹത്തിൽ എംഎൽഎ എത്തിയത് വെറുംകയ്യോടെ ആയിരുന്നില്ല. രുചികരമായ  കേക്ക് സമ്മാനിച്ച് എം എൽ എ കുഞ്ഞിനെ അനുഗ്രഹിച്ച് മടങ്ങി. അന്നത്തെ ഒന്നരവയസുകാരന് ഇന്ന് മൂന്ന്  വയസ്സ് ഉണ്ട്. കുഞ്ഞു പ്രായത്തിൽ മനസ്സിൽ പ്രതിഷ്ഠിച്ച ജനനായകനെ അപ്രതീക്ഷിതമായി നേരിട്ട് കണ്ടപ്പോൾ എൽവിന്  അത്ഭുതം.ആദ്യം കണ്ട ഭാവമേയില്ലായിരുന്നു.ചെറിയ ഞെട്ടലും. കാര്യങ്ങൾ മനസ്സിലാക്കിയപ്പോൾ എൽവിന് ഭയങ്കര സന്തോഷം.
മേലുകാവ് അറയ്ക്കത്തോട്ടത്തിൽ ബിനു - അഞ്ചു ദമ്പതികളുടെ ഇളയ മകനാണ് എൽവി.
Reactions

MORE STORIES

ക്രിസ്മസ് വരവറിയിച്ച് പാലായിൽ കരോൾ - കുട്ടി ക്രിസ്മസ് പാപ്പാ മത്സരം ഡിസംബർ 4 ന്
രാമപുരം കോളേജിൽ ശാസ്ത്ര പ്രദർശനവും ദേശീയ സെമിനാറും
പാലായിൽ ക്രിസ്തുമസ് രാവ് 2025 കരോൾ മത്സരം നാളെ (വ്യാഴം) വൈകിട്ട് 6 ന് പാലാ ടൗൺ ആർ വി പാർക്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ
എൽ.ഡി.എഫ് നടപ്പാക്കിയത് സമാനതകളില്ലാത്ത സാമൂഹികക്ഷേമ പദ്ധതികൾ: ജോസ്.കെ.മാണി എം.പി.
പാസ്റ്ററൽ, പ്രസ്ബിറ്ററൽ കൗൺസിൽ അംഗങ്ങൾക്ക് സഭയെ പടുത്തുയർത്തുന്നതിൽ കൂട്ടുത്തരവാദിത്വമാണുള്ളത്: മാർ റാഫേൽ തട്ടിൽ
പാലാ കാന്‍സര്‍ ആശുപത്രിക്ക് 2.45 കോടി രൂപയുടെ ഭരണാനുമതി; ആധുനിക റേഡിയേഷന്‍ സംവിധാനത്തിനായി 5 കോടി രൂപയുടെ ഗ്രാന്റ് ഉടൻ ലഭ്യമാകും: ജോസ് കെ മാണി എം പി
മേലുകാവ് ഹെന്ററി ബേക്കർ കോളേജിൽ മെഗാ പൂർവവിദ്യാർത്ഥി സംഗമം
പ്രവിത്താനം പള്ളി - മലങ്കോട് - അന്തിനാട് റോഡ് ഉദ്ഘാടനം ഇന്ന് ജോസ് കെ മാണി എം.പി നിർവഹിക്കും
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
തദ്ദേശതെരഞ്ഞെടുപ്പ്: ഹരിത നിർദേശങ്ങളുമായി ​തെരഞ്ഞെടുപ്പ് കമ്മിഷൻ