Hot Posts

6/recent/ticker-posts

കോട്ടയം നഗരത്തിൽ യുവാവിനെ പൊലീസ് സ്റ്റേഷനു മുന്നില്‍ കൊന്നു കൊണ്ടിട്ട സംഭവത്തിൽ പ്രതിയുടെ മൊഴി പുറത്ത്


കോട്ടയം നഗരത്തിൽ യുവാവിനെ പൊലീസ് സ്റ്റേഷനു മുന്നില്‍ കൊന്നു കൊണ്ടിട്ട സംഭവത്തിൽ പ്രതിയുടെ മൊഴി പുറത്ത്. ഷാൻ ബാബുവിനെ കൊല്ലാന്‍ ഉദ്ദേശിച്ചില്ലെന്ന് പ്രതി കെ.ടി.ജോമോന്‍ പൊലീസിനു നൽകിയ മൊഴിയിൽ പറയുന്നു.



എതിര്‍ഗുണ്ടാ സംഘത്തിലെ ചിലരെ കണ്ടെത്തുകയായിരുന്നു ലക്ഷ്യം. നാടുകടത്തപ്പെട്ടതിനെ തുടർന്ന് നഷ്ടപ്പെട്ട സ്വാധീനം തിരിച്ചു പിടിക്കാനും ആക്രമണത്തിലൂടെ ഉദ്ദേശിച്ചിരുന്നുവെന്നും പ്രതി പൊലീസിനോട് പറഞ്ഞു.  


അതേസമയം, തനിച്ചാണ് കൊലപാതകം നടത്തിയതെന്ന പ്രതിയുടെ മൊഴി വിശ്വസിച്ചിട്ടില്ലെന്നും കൂടുതൽ പേർ കൊലപാതകത്തിനു പിന്നിലുണ്ടോ എന്ന് പരിശോധിക്കുമെന്നും കോട്ടയം എസ്പി ഡി.ശിൽപ പറഞ്ഞു. ഇന്നു പുലർച്ചെയാണ് സംഭവുണ്ടായത്. കെ.ടി.ജോമോൻ, ഷാൻ ബാബുവിനെ രാത്രി വീട്ടിൽനിന്ന് കൂട്ടിക്കൊണ്ടുപോയ ശേഷം കൊലപ്പെടുത്തി സ്റ്റേഷനു മുന്നിൽ കൊണ്ടിടുകയായിരുന്നു.
Reactions

MORE STORIES

പാലായിൽ ക്രിസ്തുമസ് രാവ് 2025 കരോൾ മത്സരം നാളെ (വ്യാഴം) വൈകിട്ട് 6 ന് പാലാ ടൗൺ ആർ വി പാർക്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ
ക്രിസ്മസ് വരവറിയിച്ച് പാലായിൽ കരോൾ - കുട്ടി ക്രിസ്മസ് പാപ്പാ മത്സരം ഡിസംബർ 4 ന്
രാമപുരം കോളേജിൽ ശാസ്ത്ര പ്രദർശനവും ദേശീയ സെമിനാറും
മേലുകാവ് ഹെന്ററി ബേക്കർ കോളേജിൽ മെഗാ പൂർവവിദ്യാർത്ഥി സംഗമം
പാലാ കാന്‍സര്‍ ആശുപത്രിക്ക് 2.45 കോടി രൂപയുടെ ഭരണാനുമതി; ആധുനിക റേഡിയേഷന്‍ സംവിധാനത്തിനായി 5 കോടി രൂപയുടെ ഗ്രാന്റ് ഉടൻ ലഭ്യമാകും: ജോസ് കെ മാണി എം പി
'പാലാപ്പള്ളി തിരുപ്പള്ളി' യുവ ഡോക്ടർമാരുടെ നൃത്ത വീഡിയോ വൈറൽ
പ്രവിത്താനം പള്ളി - മലങ്കോട് - അന്തിനാട് റോഡ് ഉദ്ഘാടനം ഇന്ന് ജോസ് കെ മാണി എം.പി നിർവഹിക്കും
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
കാലിൽ രാഖി കെട്ടിയ പുലി
പാലക്കാട് സൗത്ത്​ സ്റ്റേഷൻ എസ്.ഐ തൂങ്ങിമരിച്ച നിലയിൽ