Hot Posts

6/recent/ticker-posts

തലപ്പുലത്ത് നടപ്പാത റോഡാക്കിയപ്പോൾ നാട്ടുകാർക്ക് സ്വപ്ന സാക്ഷാൽക്കാരം


പനയ്ക്കപ്പാലം: തലപ്പുലം ഇഞ്ചോലിക്കാവ് നിവാസികളുടെ ദീർഘനാളത്തെ ആവശ്യത്തിന് സാക്ഷാൽക്കാരം. പനയ്ക്കപ്പാലത്തു നിന്നും തലപ്പുലം ഇഞ്ചോലിക്കാവ്, ഹരിജൻ വെൽഫെയർ സ്കൂൾ ഭാഗത്തേക്കുള്ള റോഡിന് പ്രവേശനം: ഇനി പാലാ - പൂഞ്ഞാർ ഹൈവേയിൽ നിന്നും നേരിട്ടാവും. പനയ്ക്കപ്പാലം വെയിറ്റിംഗ് ഷെഡിനു എതിർവശത്തു നിന്നും ഞള്ളമ്പുഴ കെട്ടിടത്തിനു സമീപത്തുകൂടി നിലവിലുള്ള തെക്കേടം ഞള്ളംപുഴ നടപ്പാത വീതി കൂട്ടിയാണ് ഇത് സാധ്യമാക്കിയത്. നിലവിൽ പ്ലാശനാൽ റോഡിൽ നിന്നും ആരംഭിക്കുന്ന റോഡിന് വീതി കുറവും കുത്തനെ കയറ്റവും വെള്ളപ്പൊക്ക ഭീഷണിയും ഉണ്ടായിരുന്നു. ഇതോടെ ഇതിനും പരിഹാരമായതായി നാട്ടുകാർ പറഞ്ഞു.




നടപ്പാത വീതി കൂട്ടിയുള്ള റോഡ് നിർമ്മാണത്തിൻ്റെ ഉദ്ഘാടനം മാണി സി കാപ്പൻ എം എൽ എ നിർവ്വഹിച്ചു. യാത്രാ സൗകര്യങ്ങൾ പുരോഗതിയിലേയ്ക്കുള്ള ചുവടുവയ്പ്പാണെന്ന് അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് പ്രസിഡൻ്റ് അനുപമ വിശ്വനാഥ്, പഞ്ചായത്ത് മെമ്പർമാരായ ബിജു കെ കെ, സുരേഷ് പി കെ, ബ്ലോക്ക് മെമ്പർ മേഴ്സി മാത്യു, ആർ പ്രേംജി, അപ്പച്ചൻ മുതലക്കുഴി, ജെയിംസ് മാത്യു പൂവത്തുംങ്കൽ, തങ്കച്ചൻ, ജോയി വലിയമംഗലം, എൻ ടി ലൂക്കാ ഞള്ളംപുഴ തുടങ്ങിയവർ പങ്കെടുത്തു.

Reactions

MORE STORIES

പാലായിൽ പുളിയ്ക്കകണ്ടം കുടുംബത്തിലെ മൂന്ന് പേർക്കും ജയം
ഇനി പാലാ ഭരണം തീരുമാനിക്കുക പുളിക്കക്കണ്ടം കുടുംബാം​ഗങ്ങൾ!
പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
പാലാ നഗരസഭ: ജോർജ്കുട്ടി ചെറുവള്ളി (അഞ്ചാം വാർഡ്) വിജയിച്ചു
മുൻ ചെയർമാൻമാരായ ദമ്പതികൾക്ക് ഉജ്വല വിജയം, ഷാജുവും ബെറ്റിയും വീണ്ടും ഒന്നിച്ച് നഗരസഭയിൽ
പാലാ നഗരസഭ പതിനേഴാം വാർഡിൽ സനിൽ രാഘവന് (കേരള കോൺ. (എം) കന്നി അങ്കത്തിൽ വിജയം
മുൻ ചെയർപേഴ്സൺ ബിജി ജോജോ (കേരളാ കോൺഗ്രസ് (എം) വിജയിച്ചു
മാണി.സി.കാപ്പന്റെ വാർഡ് ജോസ്.കെ.മാണി പിടിച്ചു, ജിജി ബൈജു കൊല്ലംപറമ്പിൽ വിജയിച്ചു
തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ ഇന്ന്
പാലാ നഗരസഭ: ഇരുപത്തി ഒന്നാം വാർഡിൽ ലീന സണ്ണി കേരള കോൺ.(എം) വിജയിച്ചു