Hot Posts

6/recent/ticker-posts

രാത്രി യാത്ര ചിലവ് കൂടും!




സംസ്ഥാനത്തെ ബസ് ചാർജ് വർധനവ് ഉടൻ നടപ്പാക്കും. ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷൻ സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു. മിനിമം ചാർജ് 8 രൂപയിൽ നിന്ന് 10 രൂപയാക്കാനും, രാത്രി 40 ശതമാനം അധിക നിരക്ക് ഈടാക്കാനുമാണ് ശുപാർശ. വിദ്യാർത്ഥികളുടെ കൺസഷൻ നിരക്ക് 5 രൂപയാക്കി ഉയർത്താനും ശുപാർശയുണ്ട്. ഗതാഗത മന്ത്രിയുമായും ചർച്ച നടത്തിയ ശേഷമാണ് ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷൻ സർക്കാരിന് അന്തിമ റിപ്പോർട്ട് സമർപ്പിച്ചത്. ഓർഡിനറി ബസുകളിൽ ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക് എട്ടു രൂപയിൽ നിന്ന് 10 രൂപയായി വർദ്ധിപ്പിക്കാനാണ് ശുപാർശ. 25 ശതമാനമാണ് വർധന. കിലോമീറ്റർ നിരക്കിൽ 42.85% വർധന വരുത്താനുമാണ് ശുപാർശ. നിലവിൽ കിലോമീറ്റർ നിരക്ക് 70 പൈസ എന്നത് ഒരു രൂപയാവും.



എല്ലാ സർവീസുകളിലും രാത്രി യാത്രയ്ക്ക് 40% തുക അധികമായി വാങ്ങും. ഇതോടെ രാത്രി മിനിമം ചാർജ് 14 രൂപയാകും. മിനിമം ടിക്കറ്റിൽ സഞ്ചരിക്കാവുന്ന ദൂരം ഒന്നര കിലോമീറ്ററിലേക്ക് ചുരുങ്ങും. വിദ്യാർത്ഥികളുടെ കൺസിഷൻ നിരക്ക് 5 രൂപയാക്കി ഉയർത്താനാണ് ശുപാർശ. നിലവിൽ 5 കിലോമീറ്ററിന് രണ്ടു രൂപയാണ് മിനിമം നിരക്ക്.


ബി.പി.എൽ വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് സൗജന്യ യാത്ര സർക്കാർ ആലോചിച്ചിരുന്നു. എന്നാൽ റിപ്പോർട്ടിൽ ഈ ശുപാർശ ഇല്ല. റിപ്പോർട് സർക്കാർ ഉടൻ ചർച്ച ചെയ്യും. ബി.പി.എൽ വിഭാഗത്തിലെ വിദ്യാർത്ഥികൾക്കുള്ള സൗജന്യ യാത്രയുടെ കാര്യത്തിലും സർക്കാർ തീരുമാനമെടുക്കും. കെ.എസ്.ആർ.ടി.സി ഓർഡിനറി ബസ്സുകൾക്കും, സ്വകാര്യ ബസ്സുകൾക്കുമുള്ള നിരക്ക് വർധനവാണ് ശുപാർശ ചെയ്തിരിക്കുന്നത്. രാത്രി എട്ടിനും പുലർച്ചെ അഞ്ചിനും ഇടയിൽ യാത്രചെയ്യുന്നവരാണ് അധിക നിരക്ക്.
Reactions

MORE STORIES

എസ്എസ്എൽസി പരീക്ഷാഫലം നാളെ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
കേരള കോൺഗ്രസ് (ബി) കോട്ടയം ജില്ലാ ജനറൽ ബോഡി യോഗത്തിൽ വച്ച് പാർട്ടിയിലേക്ക് വന്ന 25 പേർക്ക് അംഗത്വം നൽകി
കടനാട്ടിൽ ശനിയാഴ്ച ഫുട്ബോൾ ഷൂട്ടൗട്ട് മാമാങ്കം
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
കടനാട് ചെക്ക് ഡാമിൻറെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു
ഇടമറ്റം രത്നപ്പൻ അനുസ്മരണവും സമ്പൂർണ്ണ കൃതികളുടെ രണ്ടാം വാല്യം പ്രകാശനവും മെയ് 11 ന്
സിന്ധു പി.നാരായണൻ ആരോഗ്യ സേവനത്തിൻ്റെ ഉദാത്ത മാതൃക: നഗരസഭാ ചെയർമാൻ തോമസ് പീറ്റർ
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം