Hot Posts

6/recent/ticker-posts

വന്യ ജീവികൾക്ക് സംരക്ഷണം, മനുഷ്യന് കൈയ്യാമം!: കേരള യൂത്ത് ഫ്രണ്ട് (എം) ജനറൽ സെക്രട്ടറി ലോപ്പസ് മാത്യു


ദിവസവും വർധിച്ചു വരുന്ന വന്യജീവി ആക്രമണം കേരളത്തിലെ സാധാരണക്കാരുടെ ജീവനും കൃഷിക്കും വൻ വെല്ലുവിളിയാണുയർത്തുന്നത് എന്ന് ചൂണ്ടിക്കാട്ടി കേരള യൂത്ത് ഫ്രണ്ട് (എം) സംഘടിപ്പിച്ച മാർച്ച് ജനറൽ സെക്രട്ടറി ലോപ്പസ് മാത്യു ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം, വഴുതക്കാട്ടെ പ്രിൻസിപ്പൽ ചീഫ് കണ്സർവേറ്റർ ഓഫീസിലേക്കാണ് മാർച്ച്‌ നടത്തിയത്. 



വന്യജീവി ആക്രമണം നിയന്ത്രിക്കാൻ ആവശ്യമായ നിയമ ഭേദഗതി കൊണ്ടുവരണം, വന്യജീവി വംശവർധനവ് തടയണം,
മനുഷ്യ ജീവന് ഭീഷണി ഉയർത്തുന്ന വന്യജീവികളെ വെടിവച്ചു കൊല്ലാൻ വനയോര മേഖലകളിൽ താമസിക്കുന്നവർക്ക് പ്രത്യേക അനുമതി നൽകണം  ഒപ്പം ചാലക്കുടി, ആതിരപ്പള്ളി കണ്ണൻകുഴിയിൽ കാട്ടാന ആക്രമണത്തിൽ മരിച്ച അഞ്ച് വയസുകാരിയുടെ കുടുംബത്തിന്  ധന സഹായവും അതുപോലെ വന്യ ജീവിയുടെ ആക്രമണത്തിൽ ജീവനും സ്വത്തും നഷ്ടപെട്ടവർക്ക് സമാധാനമായി ജീവിക്കാൻ ഇടം ഒരുക്കി കൊടുക്കുക.


കൂടാതെ കേരളത്തിലെ മലയോര പഞ്ചായത്തുകളിൽ വസിക്കുന്നവരുടെ കൃഷി നഷ്ടപ്പെട്ടതിന്  നഷ്ട പരിഹാരം ലഭ്യമാക്കുക, സോളാർ ഫെൻസിങ്, കിടങ്ങുകൾ എന്നിവ സ്ഥാപിച്ച് ഇവയെ പ്രതിരോധിക്കുക തുടങ്ങിയ വിവിധ  ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്‌. വഴുതക്കാട്ടെ പ്രിൻസിപ്പൽ ചീഫ് കണ്സർവേറ്റർ ഓഫീസിലേ അധികൃതരുമായി നടത്തിയ ചർച്ചയിൽ ആവശ്യങ്ങൾ അവതരിപ്പിച്ചു.
Reactions

MORE STORIES

ക്രിസ്മസ് വരവറിയിച്ച് പാലായിൽ കരോൾ - കുട്ടി ക്രിസ്മസ് പാപ്പാ മത്സരം ഡിസംബർ 4 ന്
രാമപുരം കോളേജിൽ ശാസ്ത്ര പ്രദർശനവും ദേശീയ സെമിനാറും
പാലായിൽ ക്രിസ്തുമസ് രാവ് 2025 കരോൾ മത്സരം നാളെ (വ്യാഴം) വൈകിട്ട് 6 ന് പാലാ ടൗൺ ആർ വി പാർക്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ
എൽ.ഡി.എഫ് നടപ്പാക്കിയത് സമാനതകളില്ലാത്ത സാമൂഹികക്ഷേമ പദ്ധതികൾ: ജോസ്.കെ.മാണി എം.പി.
പാസ്റ്ററൽ, പ്രസ്ബിറ്ററൽ കൗൺസിൽ അംഗങ്ങൾക്ക് സഭയെ പടുത്തുയർത്തുന്നതിൽ കൂട്ടുത്തരവാദിത്വമാണുള്ളത്: മാർ റാഫേൽ തട്ടിൽ
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
തദ്ദേശതെരഞ്ഞെടുപ്പ്: ഹരിത നിർദേശങ്ങളുമായി ​തെരഞ്ഞെടുപ്പ് കമ്മിഷൻ
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
പാലാ കാന്‍സര്‍ ആശുപത്രിക്ക് 2.45 കോടി രൂപയുടെ ഭരണാനുമതി; ആധുനിക റേഡിയേഷന്‍ സംവിധാനത്തിനായി 5 കോടി രൂപയുടെ ഗ്രാന്റ് ഉടൻ ലഭ്യമാകും: ജോസ് കെ മാണി എം പി
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)