Hot Posts

6/recent/ticker-posts

ടൂവീലർ യാത്രയ്ക്ക് ഇനി കർശനനിയന്ത്രണം; കുട്ടികൾക്കും ഹെൽമെറ്റ്


ഒമ്പത് മാസം മുതൽ നാലു വയസുവരെയുള്ള കുട്ടികൾക്ക് ഹെൽമറ്റും ഡ്രൈവറുമായി ബന്ധിപ്പിക്കുന്ന ബെൽറ്റും നിർബന്ധമാക്കി ​ഗതാ​ഗത മന്ത്രാലയം. നാല് വയസിൽ താഴെയുള്ള കുട്ടികളുമായി ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോഴുള്ള പരമാവധി വേഗത മണിക്കൂറിൽ 40 കിലോമീറ്ററായി ചുരുക്കുകയും ചെയ്തു.



കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം ഇത് സംബംന്ധിച്ച വിജ്ഞാപനം പുറത്തിറക്കി. കു​ട്ടി​യെ ഓ​വ​ർ​കോ​ട്ടു​പോ​ലു​ള്ള ര​ക്ഷാ​ക​വ​ചം ധ​രി​പ്പി​ച്ച ശേ​ഷം അ​തി​​ന്റെ ​ബെ​ൽ​റ്റ് ഡ്രൈ​വ​റു​ടെ ദേ​ഹ​വു​മാ​യി ബ​ന്ധി​പ്പി​ക്ക​ണം. വണ്ടി ഓടിക്കുന്ന ആളുമായി കുട്ടിയെ ബന്ധിപ്പിക്കുന്ന ബെല്‍റ്റിന് ബിഐഎസ് നിലവാരം നിര്‍ബന്ധമാണ്. ഇത് വാട്ടര്‍ പ്രൂഫും പെട്ടെന്ന് കേട് വരാന്‍ പാടില്ലാത്തതുമാവണം. നൈലോണ്‍ കുഷ്യന്‍ വേണം. പിന്നിലിരിക്കുന്ന കുട്ടിക്ക് ബിഐഎസ് നിലവാരമുള്ള ഹെര്‍മറ്റും നിര്‍ബന്ധമാണ്. 


2023 ഫെബ്രുവരി 15 മുതലാണ് നടപ്പിലാകുക

ഇരുചക്ര വാഹനങ്ങളിൽ കുട്ടികൾ ഹെൽമറ്റും ബെൽമറ്റും നിർബന്ധമാക്കുന്നത് ഉൾപ്പെടെയുള്ള നിയമങ്ങൾ 2023 ഫെബ്രുവരി 15 മുതലാണ് നടപ്പിലാകുക. 1989ലെ കേന്ദ്ര മോട്ടോർ വാഹന നിയമത്തിൽ ഇതിനാവശ്യമായ ഭേദഗതി വരുത്തി. 2021 ഒക്ടോബർ 25ന് ഇതിന്റെ കരട് വിജ്ഞാപനം ഇറക്കിയിരുന്നു. ഇതുവഴി പൊതുജനങ്ങളിൽ നിന്ന് അഭിപ്രായങ്ങളും നിർദ്ദേശങ്ങളും തേടിയ ശേഷമാണ് ഇപ്പോൾ അന്തിമ ഉത്തരവിറക്കിയത്.

Reactions

MORE STORIES

എസ്എസ്എൽസി പരീക്ഷാഫലം നാളെ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
കേരള കോൺഗ്രസ് (ബി) കോട്ടയം ജില്ലാ ജനറൽ ബോഡി യോഗത്തിൽ വച്ച് പാർട്ടിയിലേക്ക് വന്ന 25 പേർക്ക് അംഗത്വം നൽകി
കടനാട്ടിൽ ശനിയാഴ്ച ഫുട്ബോൾ ഷൂട്ടൗട്ട് മാമാങ്കം
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
ഇടമറ്റം രത്നപ്പൻ അനുസ്മരണവും സമ്പൂർണ്ണ കൃതികളുടെ രണ്ടാം വാല്യം പ്രകാശനവും മെയ് 11 ന്
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
കടനാട് ചെക്ക് ഡാമിൻറെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു
മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍