മറ്റക്കര, മഞ്ഞാമറ്റം സെന്റ് ആന്റണീസ് എൽപി സ്കൂളിന്റെ 108 മത് വാർഷികാഘോഷവും രക്ഷകർതൃ സമ്മേളനവും മാർച്ച് 10 വെള്ളിയാഴ്ച (ഇന്ന്). ഉച്ചകഴിഞ്ഞ് 1.30 ന് സ്കൂൾ ഹാളിലാണ് പരിപാടി.
പള്ളി വികാരി റവ. ഫാ. സെബാസ്റ്റ്യൻ വലിയവീട്ടിൽ കളപ്പുരയ്ക്കലിന്റെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനം അകലക്കുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജാൻസി ബാബു ഉദ്ഘാടനം ചെയ്യും.
കൊഴുവനാൽ എഇഒ ഷൈല സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തും. അകലക്കുന്നം ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സിന്ധു അനിൽ കുമാർ, ഹെഡ്മിസ്ട്രസ് സി. റിന്റ എഫ്സിസി തുടങ്ങിയവർ പ്രസംഗിക്കും.
സ്കൂൾ മാനേജർ സി. സെലിൻ കനികതോട് പ്രതിഭകളെ ആദരിക്കലും സ്കോളർഷിപ്പ് വിതരണവും നിർവഹിക്കും. പിടിഎ പ്രസിഡന്റ് റോഷൻ ജോസഫ്, ഹെഡ്മാസ്റ്റർ സജിമോൻ ജോസഫ് തുടങ്ങിയവരും പങ്കെടുക്കും. കുട്ടികളുടെ വിവിധ കലാപരിപാടികളും ആഘോഷങ്ങളുടെ ഭാഗമായി നടക്കും.










