മെഡിക്കൽ കോളേജ് ആശുപത്രിയിൽ മെഡിക്കൽ ക്രിട്ടിക്കൽ കെയർ ഐ സി യുവിൽ പാമ്പുകടിയേറ്റ് ചികിത്സയിൽ കഴിയുന്ന സുരേഷ് ബി (വാവാ സുരേഷ്) ആരോഗ്യനിലയിൽ കാര്യമായ പുരോഗതിയുണ്ടായി. അദ്ദേഹത്തെ വെന്റിലേറ്ററിൽ നിന്നും മാറ്റി. സ്വന്തമായി ശ്വാസമെടുക്കാൻ കഴിയുന്നുണ്ട്.
ഡോക്ടേഴ്സിനോടും മറ്റ് ആരോഗ്യ പ്രവർത്തകരോടും അദ്ദേഹം സംസാരിച്ചു. ഇത്തരത്തിലുള്ള ചുരുക്കം ചില രോഗികൾക്ക് എങ്കിലും വെന്റിലേറ്റർ സഹായം വീണ്ടും ആവശ്യമായി വരാൻ സാധ്യത ഉള്ളതിനാൽ അദ്ദേഹത്തെ 24 മുതൽ 48 മണിക്കൂർ വരെ ഐ സി യുവിൽ നിരീക്ഷിക്കുവാൻ മെഡിക്കൽ ബോർഡ് തീരുമാനിച്ചിട്ടുണ്ട്.