Hot Posts

6/recent/ticker-posts

കളരിയാം മാക്കൽ ചെക്ക്ഡാം ശുചീകരണം ആരംഭിച്ചു


പാലാ: മീനച്ചിലാറിന് കുറുകെ നഗരസഭാ പ്രദേശത്ത് നിർമ്മിച്ചിട്ടുള്ള കളരിയാം മാക്കൽ ചെക്ക്ഡാം ശുചീകരണo ആരംഭിച്ചു. കഴിഞ്ഞ കാലങ്ങളിൽ ഉണ്ടായ പ്രളയങ്ങളെ തുടർന്ന് ഒഴുകി എത്തിയ മണ്ണും ചെളിയും വൃക്ഷങ്ങളും അടിഞ്ഞുകൂടിയ നിലയിലായിരുന്നു ചെക്ക്ഡാം.




അടിഞ്ഞുകൂടിയചെളിയും പാഴ് വസ്തുക്കളും നീക്കം ചെയ്ത് ശുചീകരണത്തിന് നടപടി ആവശ്യപ്പെട്ട് നഗരസഭാ ചെയർമാൻ ആൻ്റോ പടിഞ്ഞാറേക്കര ജലസേചന മന്ത്രി റോഷി അഗസ്ത്യന് നൽകിയ നിവേദനത്തെ തുടർന്ന് മൈനർ ഇറിഗേഷൻ വിഭാഗം ഫണ്ട് ലഭ്യമാക്കിയതിനെ തുടർന്നാണ് ശുചീകരണത്തിന് നടപടിയായത്.




വേനൽകാലത്ത് ചെക്ക്ഡാം ഷട്ടറുകൾ ഉയർത്തുവാൻ നടപടി സ്വീകരിച്ചിരുന്നുവെങ്കിലും കുടിവെള്ള പ്രശ്നം ഉണ്ടാകുമെന്ന് കരുതി മാറ്റി വയ്ക്കുകയായിരുന്നു. കനത്ത വേനൽമഴയെ തുടർന്ന് നീരൊഴുക്ക് ശക്തമായതിനെതുടർന്നാണ് ഇപ്പോൾ ഉപകരണ സഹായത്തോടെ ഷട്ടറുകൾ ഉയർത്തി അടിഞ്ഞുകൂടിയ മണ്ണും ചെളിയും നീക്കം ചെയ്യുന്നത്. നഗരസഭാ അധികൃതരും ജലസേചന വകുപ്പ് അധികൃതരും ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
Reactions

MORE STORIES

കടനാട് ചെക്ക് ഡാമിൻറെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു
"പൊതുജീവിതത്തിൽ ഏറ്റവും അഭിമാനം തോന്നിയിട്ടുള്ള പദ്ധതിയാണ് കുറവിലങ്ങാട് നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന സയൻ സിറ്റി", ഒന്നാം ഘട്ടത്തിന്റെ ഉദ്ഘാടനം മെയ് 29 ന്
കേരള കോൺഗ്രസ് (ബി) കോട്ടയം ജില്ലാ ജനറൽ ബോഡി യോഗത്തിൽ വച്ച് പാർട്ടിയിലേക്ക് വന്ന 25 പേർക്ക് അംഗത്വം നൽകി
സിന്ധു പി.നാരായണൻ ആരോഗ്യ സേവനത്തിൻ്റെ ഉദാത്ത മാതൃക: നഗരസഭാ ചെയർമാൻ തോമസ് പീറ്റർ
വെള്ളികുളം പള്ളിയിൽ വൈദിക - സന്ന്യസ്ത സംഗമം നടത്തി
എസ്എസ്എൽസി പരീക്ഷാഫലം നാളെ
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
ഇടമറ്റം രത്നപ്പൻ അനുസ്മരണവും സമ്പൂർണ്ണ കൃതികളുടെ രണ്ടാം വാല്യം പ്രകാശനവും മെയ് 11 ന്
ഇടമറ്റം രത്നപ്പൻ അനുസ്മരണ സമ്മേളനം പാലായിൽ നടന്നു