Hot Posts

6/recent/ticker-posts

ശബരിമല വിമാനത്താവളം: ആദ്യഘട്ടത്തിലെ കടമ്പ കടന്നു

പാലായിലും സമീപ പ്രദേശങ്ങളിലും നിങ്ങളുടെ വിശേഷാവസരങ്ങൾ HD ലൈവ് സ്ട്രീം ചെയ്യുന്നതിനായി വിളിക്കൂ.. 85901 76743


എരുമേലി: നിർദിഷ്ട ശബരിമല വിമാനത്താവളത്തിന്റെ റൺവേ നിർമാണത്തിൽ സാങ്കേതിക തടസ്സങ്ങൾ ഇല്ലെന്ന്  സ്വകാര്യ ഏജൻസി റിപ്പോർട്ട്. ഇതോടെ ആദ്യഘട്ടത്തിലുണ്ടായ കടമ്പ കടന്നു. സിവിൽ ഏവിയേഷൻ ഡയറക്ടറുടെ പ്രതികൂല റിപ്പോർട്ടിനെ തുടർന്നു നടത്തിയ ഒബ്സ്റ്റക്കിൾ ലിമിറ്റേഷൻ സർഫസ് സർവേയിലാണ് റൺവേ അനുയോജ്യമെന്നു കണ്ടെത്തിയത്.



എരുമേലി– തിരുവനന്തപുരം പാതയിലെ മുക്കട നിന്നാണു റൺവേ  സാധ്യമാക്കുകയെന്നു സൂചനയുണ്ട്. 2,600 ഏക്കറിൽ പരന്നു കിടക്കുന്ന ചെറുവള്ളി എസ്റ്റേറ്റിലാണു വിമാനത്താവളം നിർമിക്കുക. 
 

മൊട്ടക്കുന്നുകൾ മാത്രമുള്ള പ്രദേശമായതിനാൽ നിർമാണച്ചെലവു കുറയും. റബർ എസ്റ്റേറ്റായതിനാൽ പരിസ്ഥിതി സന്തുലിതാവസ്ഥക്കു നിർമാണം മൂലം കോട്ടമുണ്ടാകില്ല. കെട്ടിടങ്ങളുമില്ല. എസ്റ്റേറ്റ് നിവാസികൾ പൂർണമായി പദ്ധതിയെ അംഗീകരിക്കുന്നതിനാൽ കുടിയൊഴിപ്പിക്കലും ഉണ്ടാവുന്നില്ല.
Reactions

MORE STORIES

മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
എസ്എസ്എൽസി പരീക്ഷാഫലം നാളെ
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
ഈരാറ്റുപേട്ട ഗവ. മുസ്‌ലിം എൽ പി സ്കൂൾ ഇനി സമ്പൂർണ്ണ ഡിജിറ്റൽ വിദ്യാലയം
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം ഇന്ന് 4 മണിക്ക് സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ നടത്തും
പാലാ രൂപത മിഷനറി സംഗമം മെയ് 10, പ്രവിത്താനം മാർ ആഗസ്‌തിനോസ് ഫൊറോന പളളിയിൽ