Hot Posts

6/recent/ticker-posts

ഗൂഗിള്‍ മാപ്പ് ചതിച്ചു; കാർ തോട്ടിൽ വീണു

പാലായിലും സമീപ പ്രദേശങ്ങളിലും നിങ്ങളുടെ വിശേഷാവസരങ്ങൾ HD ലൈവ് സ്ട്രീം ചെയ്യുന്നതിനായി വിളിക്കൂ.. 85901 76743


കടുത്തുരുത്തി: ഗൂഗിള്‍ മാപ്പ് നോക്കി ഓടിച്ച കാർ തോട്ടിൽ വീണു. കടുത്തുരുത്തിയിലാണ് കാർ തോട്ടിൽ വീണത്. ഡ്രൈവർ ഗൂഗിൾ മാപ്പ് നോക്കി വണ്ടിയോടിച്ച് കാർ എത്തിയത് വെള്ളം നിറഞ്ഞ തോട്ടിൽ. മുങ്ങിയ കാറിൽ നിന്ന് സ്ത്രീകളും കുട്ടികളും അടക്കമുള്ള 7 പേരെ നാട്ടുകാർ രക്ഷപ്പെടുത്തി. ബുധനാഴ്ച്ച ഉച്ചയ്ക്കാണ് കുറുപ്പന്തറ- കല്ലറ റോഡിലെ തോട്ടിലേക്ക് കാർ വീണത്.



സംഭവം കണ്ടു നിന്ന നാട്ടുകാരാണ് ഡോർ തുറന്ന് യാത്രക്കാരെ രക്ഷിച്ചത്. പിന്നീട് ലോറിയിൽ കെട്ടിവലിച്ച് കാർ കരയിൽ കയറ്റി.
നാട്ടുകാരുടെ ഇടപെടൽ മൂലം വൻ ദുരന്തമാണ് ഒഴിവായത്. മൂന്നാറിൽ നിന്ന് ആലപ്പുഴയ്ക്ക് പോയ കര്‍ണാടക സ്വദേശികളാണ് അപകടത്തില്‍പെട്ടത്.  


യാത്ര ആരംഭിച്ചതുമുതല്‍ ഗൂഗിള്‍ മാപ്പ് നോക്കിയാണ് സഞ്ചരിച്ചതെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. കടവ് ഭാഗത്തെത്തിയപ്പോള്‍ നേരേ മുന്നോട്ട് പോകാനായിരുന്നു ഫോണിലൂടെ ലഭിച്ച നിര്‍ദേശം. ഇതോടെ ഇവിടത്തെ കൊടുംവളവ് നോക്കാതെ ഡ്രൈവര്‍ കാര്‍ മുന്നോട്ട് ഓടിക്കുകയായിരുന്നു. ഇതേ തുടർന്ന് തോട്ടിലേക്ക് കാർ ഓടിയിറങ്ങി. 

സംഭവം കണ്ടു  നില്‍ക്കുകയായിരുന്ന നാട്ടുകാര്‍ വിളിച്ചുകൂവിയപ്പോഴേക്കും കാര്‍ സമീപത്തെ തോട്ടിലേക്ക് ചാടിയിരുന്നു. മഴ ശക്തമായതിനാല്‍ തോട്ടില്‍ നല്ല വെള്ളമുള്ള സമയമായിരുന്നു. മറ്റു തകരാറൊന്നുമില്ലാതിരുന്നതിനാല്‍ ഇവര്‍ ഇതേ കാറില്‍ തന്നെ യാത്ര തുടര്‍ന്നു. ഈ ഭാഗത്ത് അപകടങ്ങള്‍ സ്ഥിരമായതോടെ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ താത്കാലികമായി വഴി അടച്ചു.
Reactions

MORE STORIES

തലനാട് പഞ്ചായത്തിൽ വിവിധ പദ്ധതികൾക്ക് ജോസ് കെ മാണി എം.പി ഫണ്ട് അനുവദിച്ചു
മണ്ണിൽ പൊന്നുവിളയിക്കുന്ന കർഷകന് ലിറ്റിൽ ഫ്ളവറിന്റെ ആദരവ്
'ഹാപ്പി അവേഴ്സ്', സപ്ലൈകോയിൽ പ്രത്യേക വിലക്കുറവ്
സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി രാമപുരം മാർ അഗസ്തിനോസ് കോളജിൽ മെഗാ ക്വിസ് മത്സരം നടന്നു
ആരോഗ്യ കേരളത്തിന് മാതൃകയായി രാമപുരം മാർ ആഗസ്തിനോസ് കോളേജ് അധ്യാപകൻ
പാലാ രൂപതാ കുടുംബ കൂട്ടായ്മയുടെ 'ജീവമന്ന ' വചന പഠന പരമ്പര ഉദ്ഘാടനം ചെയ്തു
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അവധി ദിവസങ്ങളിലും പ്രവർത്തിക്കണം: തെരഞ്ഞെടുപ്പ് കമ്മീഷൻ
പ്രതിഷേധ ദിനം ആചരിച്ച്‌ വെള്ളികുളം സ്കൂളിലെ അധ്യാപകർ
കർഷകർ ഉൽപാദകർക്കൊപ്പം മൂല്യ വർദ്ധിത ഉൽപ്പന്ന നിർമ്മാതാക്കളും വിപണിയുടമകളുമാകണം: ബി.കെ.വരപ്രസാദ്
കരൂർ പഞ്ചായത്തിൽ വനിത തൊഴിൽ പരിശീലന കേന്ദ്രം ഉദ്ഘാടനം ചെയ്തു