Hot Posts

6/recent/ticker-posts

സംഭരണം വൈകി: കോട്ടയത്തെ നെൽ കർഷകർക്ക് കോടികളുടെ നഷ്ടം

പാലായിലും സമീപ പ്രദേശങ്ങളിലും നിങ്ങളുടെ വിശേഷാവസരങ്ങൾ HD ലൈവ് സ്ട്രീം ചെയ്യുന്നതിനായി വിളിക്കൂ.. 85901 76743


കോട്ടയം: വേനൽ മഴയിൽ ജില്ലയിലെ നെൽ കർഷകർക്ക് 15.33 കോടിയുടെ നഷ്ടം. കൊയ്ത നെല്ല് സംഭരിക്കാൻ വൈകിയതിനെ തുടർന്ന് മുളച്ചും വെള്ളത്തില്‍ മുങ്ങിനശിച്ച വകയിലുമാണ് ഈ നഷ്ടം. പടിഞ്ഞാറൻ മേഖലയിലെ പല പാടശേഖരങ്ങളിലും നെല്ല് സംഭരിക്കാൻ അവശേഷിക്കുന്നതിനാല്‍ വരുംദിവസങ്ങളില്‍ നഷ്ടമേറുമെന്നാണു കൃഷിവകുപ്പ് വിലയിരുത്തൽ. ചിലയിടങ്ങളിൽ ഇനിയും കൊയ്ത്ത് അവശേഷിക്കുന്നുമുണ്ട്.



കൃഷിവകുപ്പിന്‍റെ കണക്കനുസരിച്ച് കഴിഞ്ഞദിവസം വരെ ജില്ലയിൽ മൊത്തമുണ്ടായ കൃഷിനാശം 16.36 കോടിയാണ്. ഇതിലാണ് 15.33 കോടിയുടെ നഷ്ടവും നെൽകൃഷിക്കാണ് സംഭവിച്ചിരിക്കുന്നത്.


വേനല്‍ മഴയില്‍ ഈ മാസം 2287 നെൽകര്‍ഷകര്‍ക്ക് നഷ്ടമുണ്ടായെന്നാണ് കൃഷിവകുപ്പിന്‍റെ കണക്ക്. 2651 ഏക്കറിലെ കൃഷി നശിച്ചു. ചില പാടശേഖരങ്ങള്‍ പൂര്‍ണമായി മുങ്ങി. ചിലയിടങ്ങളില്‍ കൊയ്തുകൂട്ടിയ ലോഡ് കണക്കിന് നെല്ലാണ് മുങ്ങിനശിച്ചത്.

Reactions

MORE STORIES

പാലായിൽ പുളിയ്ക്കകണ്ടം കുടുംബത്തിലെ മൂന്ന് പേർക്കും ജയം
പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
മുൻ ചെയർപേഴ്സൺ ബിജി ജോജോ (കേരളാ കോൺഗ്രസ് (എം) വിജയിച്ചു
ഇനി പാലാ ഭരണം തീരുമാനിക്കുക പുളിക്കക്കണ്ടം കുടുംബാം​ഗങ്ങൾ!
പാലാ നഗരസഭ പതിനേഴാം വാർഡിൽ സനിൽ രാഘവന് (കേരള കോൺ. (എം) കന്നി അങ്കത്തിൽ വിജയം
പാലാ നഗരസഭ: ജോർജ്കുട്ടി ചെറുവള്ളി (അഞ്ചാം വാർഡ്) വിജയിച്ചു
മുൻ ചെയർമാൻമാരായ ദമ്പതികൾക്ക് ഉജ്വല വിജയം, ഷാജുവും ബെറ്റിയും വീണ്ടും ഒന്നിച്ച് നഗരസഭയിൽ
മാണി.സി.കാപ്പന്റെ വാർഡ് ജോസ്.കെ.മാണി പിടിച്ചു, ജിജി ബൈജു കൊല്ലംപറമ്പിൽ വിജയിച്ചു
തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ ഇന്ന്
പാലാ നഗരസഭ: ഇരുപത്തി ഒന്നാം വാർഡിൽ ലീന സണ്ണി കേരള കോൺ.(എം) വിജയിച്ചു