Hot Posts

6/recent/ticker-posts

പാലാ ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ ഹൈടെക് മന്ദിരങ്ങൾ സജ്ജം

പാലായിലും സമീപ പ്രദേശങ്ങളിലും നിങ്ങളുടെ വിശേഷാവസരങ്ങൾ HD ലൈവ് സ്ട്രീം ചെയ്യുന്നതിനായി വിളിക്കൂ.. 85901 76743


പാലാ: നഗരമദ്ധ്യത്തിൽ സ്ഥിതി ചെയ്യുന്ന മഹാത്മാഗാന്ധി ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ നവീന മുഖഛായയോടെ പുതിയ അദ്ധ്യയന വർഷം ആരംഭിക്കുകയാണ്. രാഷ്ട്രപിതാവിൻ്റെ പേരിലുള്ള ഈ സ്കൂളിൽ നിർമ്മിച്ച പുതിയ പ്രവേശന കവാടത്തിൽ ഗാന്ധിജിയുടെ പൂർണ്ണകായ പ്രതിമയും സ്ഥാപിച്ചു. 



അടുത്ത അദ്ധ്യയന വർഷത്തിൽ എല്ലാ ക്ലാസ്സുകളും പുതിയ മന്ദിരങ്ങളിലായിരിക്കും പ്രവർത്തിക്കുക. കെ.എം മാണി ധനകാര്യ മന്ത്രിയായിരുന്ന കാലത്ത് 2013-ൽ തന്നെ ഹയർ സെക്കണ്ടറി വിഭാഗത്തിന് മാത്രമായി 5 കോടിയുടെ ബജറ്റ് വിഹിതം നൽകി ബഹുനില മന്ദിരം നിർമ്മിക്കപ്പെടുകയും ക്ലാസ്സുകൾ അവിടേക്ക് മാറ്റുകയും ചെയ്യപ്പെട്ടിരുന്നു. പഴയ കെട്ടിടങ്ങൾ പൊളിച്ചുമാറ്റി വീണ്ടും 4.75 കോടി മുടക്കിൽ 18000 ച. അടി വിസ്തീണ്ണമുള്ള മറ്റൊരു ബഹുനില കെട്ടിടവും കൂടി രണ്ടാം ഘട്ടത്തിൽ നിർമ്മിച്ച് തുറന്നു നൽകി. ഇതോടെ എല്ലാ കെട്ടിടങ്ങളും നവീന സൗകര്യങ്ങളോടെ പുതിയതായി മാറി. 


പാലാ- രാമപുരം റോഡിൽ സിവിൽ സ്റ്റേഷന് എതിർവശം പണിത പുതിയ മന്ദിരത്തിനു മുന്നിലായി കെ.എം മാണി നൽകിയ ആസ്തി വികസന ഫണ്ട് വിനിയോഗിച്ച് പിടപ്പുരയോടു കൂടിയ നവീന പ്രവേശന കവാടവും നിർമ്മിച്ചിട്ടുണ്ട്. നഗരസഭ ശുദ്ധജല വിതരണത്തിനായി പ്രത്യേക പദ്ധതിയും ആവിഷ്കരിച്ചിട്ടുണ്ട്. 80000 ലിറ്റർ സംഭരണ ശേഷിയുള്ള ജലസംഭരണിയും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്.

പാലാ മേഖലയിൽ ആദ്യമായി ഹയർ സെക്കണ്ടറി വിഭാഗം ആരംഭിച്ചത് ഈ സ്കൂളിലാണ്. പുതിയതായി നിർമ്മിച്ച പ്രവേശന കവാടം കെ.എം മാണി സ്മരണയിൽ തിങ്കളാഴ്ച നഗരസഭാ ചെയർമാൻ ആൻ്റോ പടിഞ്ഞാറേക്കര ഉദ്ഘാടനം ചെയ്യും. വൈസ് ചെയർപേഴ്സൺ സിജി പ്രസാദ് അദ്ധ്യക്ഷത വഹിക്കും. 

മികവിൻ്റെ കേന്ദ്രമായി മാറ്റുക എന്ന ലക്ഷ്യത്തോടെ വിഭാവനം ചെയ്ത് കെ.എം മാണിയുടെ കാലഘട്ടത്തിൽ ലഭ്യമാക്കിയ മുഴുവൻ ഫണ്ടിൻ്റെയും വിനിയോഗം ഇവിടെ ഇതോടെ പൂർത്തിയാക്കി. ആധുനിക കെട്ടിട സൗകര്യങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഏതു മേഖലയിൽ നിന്നും പോലും എത്തിച്ചേരുവാൻ സൗകര്യമുള്ള ഈ സ്കൂളിൽ കൂടുതൽ ഹയർ സെക്കണ്ടറി ബാച്ചുകൾ ആരംഭിക്കുവാൻ കഴിയുമെന്ന് ചെയർമാൻ ആൻ്റോ പടിഞ്ഞാറേക്കരയും വാർഡ് കൗൺസിലർ ബിജി ജോജോയും വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ തോമസ് പീറ്ററും പറഞ്ഞു. 

ഈ ആവശ്യം അധികൃതർ മുമ്പാകെ ഉന്നയിച്ചിട്ടുള്ളതായി ചെയർമാൻ പറഞ്ഞു. ഹയർ സെക്കണ്ടറി വിഭാഗത്തിൽ മാത്രം 430 വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു.19 അദ്ധ്യാപകരും ഇവിടെ ജോലിചെയുന്നുണ്ട്. മിക്കവർഷങ്ങളിലും വിജയം നൂറുമേനിയുമാണ്. കഴിഞ്ഞവർഷം ഹൈസ്കൂൾ വിഭാഗവും നൂറു ശതമാനം വിജയം നേടി മികവ് പ്രകടിപ്പിച്ചു.

Reactions

MORE STORIES

ക്രിസ്മസ് വരവറിയിച്ച് പാലായിൽ കരോൾ - കുട്ടി ക്രിസ്മസ് പാപ്പാ മത്സരം ഡിസംബർ 4 ന്
രാമപുരം കോളേജിൽ ശാസ്ത്ര പ്രദർശനവും ദേശീയ സെമിനാറും
പാലായിൽ ക്രിസ്തുമസ് രാവ് 2025 കരോൾ മത്സരം നാളെ (വ്യാഴം) വൈകിട്ട് 6 ന് പാലാ ടൗൺ ആർ വി പാർക്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ
എൽ.ഡി.എഫ് നടപ്പാക്കിയത് സമാനതകളില്ലാത്ത സാമൂഹികക്ഷേമ പദ്ധതികൾ: ജോസ്.കെ.മാണി എം.പി.
പാസ്റ്ററൽ, പ്രസ്ബിറ്ററൽ കൗൺസിൽ അംഗങ്ങൾക്ക് സഭയെ പടുത്തുയർത്തുന്നതിൽ കൂട്ടുത്തരവാദിത്വമാണുള്ളത്: മാർ റാഫേൽ തട്ടിൽ
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
തദ്ദേശതെരഞ്ഞെടുപ്പ്: ഹരിത നിർദേശങ്ങളുമായി ​തെരഞ്ഞെടുപ്പ് കമ്മിഷൻ
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
നൂറ്റാണ്ടുകൾ പഴക്കമുള്ള നിധി കേരളത്തിൽ