വിദ്വേഷപ്രസംഗ വിവാദത്തില്‍ മുൻ എംഎൽഎ പി.സി.ജോര്‍ജിനെ കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം ഫോര്‍ട്ട് പൊലീസാണ് പുലർച്ചെ ഈരാറ്റുപേട്ടയിലെ വീട്ടിലെത്തി കസ്റ്റഡിയിലെടുത്തത്. ഡിജിപി അനില്‍കാന്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് നടപടി.
തിരുവനന്തപുരത്ത് ഹിന്ദു സമ്മേളനത്തിൽ നടത്തിയ പ്രസംഗം വിവാദമായതിനെ തുടർന്ന് നിരവധി സംഘടനകൾ പരാതി നൽകിയിരുന്നു. ഇതേ തുടർന്നാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. തിരുവനന്തപുരത്ത് എത്തിച്ചു അറസ്റ്റ് രേഖപ്പെടുത്തിയേക്കും. സ്വന്തം വാഹനത്തിൽ തന്നെയാണ് പിസി ജോർജ് ഉള്ളത്. അദ്ദേഹത്തോടൊപ്പം പോലീസും വാഹനത്തിലുണ്ട്.
സർക്കാർ അനാവശ്യ നിർബന്ധ ബുദ്ധി കാണിച്ചെന്നും നടപടിയെ നിയമപരമായി നേരിടുമെന്ന് ഷോണ് ജോർജ് പറഞ്ഞു. ആവശ്യപ്പെട്ടാല്‍ പൊലീസിനു മുന്നില്‍ ഹാജരാകുന്ന ആളാണ് പി.സി.ജോര്‍ജ്. പറഞ്ഞത് തെറ്റോ എന്ന് അദ്ദേഹവും കാലവുമാണ് വിലയിരുത്തേണ്ടതെന്നും ഷോണ് ജോർജ് പറഞ്ഞു.

