സംസ്ഥാനത്ത് വരും മണിക്കൂറികളിൽ മഴ ശക്തമാകുമെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. കോട്ടയം, തിരുവന്തപുരം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, പാലക്കാട് , എറണാകുളം, കോഴിക്കോട്, കണ്ണൂർ വയനാട് എന്നിവിടങ്ങളിലാണ് മഴയ്ക്ക് സാധ്യത.
മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. രാത്രി 7 മണിമുതൽ 10 മണി വരെയുള്ള സമയത്താണ് മഴ മുന്നറിയിപ്പ്. അതേസമയം കൊല്ലം , പത്തനംതിട്ട ജില്ലകളിൽ കഴിഞ്ഞ ദിവസത്തെ കാലാവസ്ഥ പ്രവചനപ്രകാരം യെല്ലോ അലേർട്ട് തുടരുകയാണ്.

