കോട്ടയം: ഏറ്റുമാനൂർ ചിങ്ങവനം റെയിൽവേ ഇരട്ടപ്പാത കമ്മീഷൻ ചെയ്യുന്നതിന്റെ ഭാഗമായി കോട്ടയം പാതയിൽ മെയ് 6 മുതൽ ട്രെയിൽ ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തും. 28 വരെയാണ് നിയന്ത്രണം.
22 വരെ 3 മുതൽ 5 മണിക്കൂറും 23 മുതൽ 28 വരെ കോട്ടയം വഴി ട്രെയിൽ ഗതാഗതം പൂർണമായും തടയും. ഈ സമയത്തെ ട്രെയിൻ റദ്ദാക്കുകയോ ആലപ്പുഴ വഴി തിരിച്ച് വിടുകയോ ചെയ്യും. റെയിൽവേ സുരക്ഷാ കമ്മീഷൻ 23 ന് പുതിയപാത പരിശോധിക്കും.
28 ന് പുതിയ പാതയിൽ ട്രെയിൻ ഓടിത്തുടങ്ങും. ഇതോടെ തിരുവന്തപുരം -മംഗളുരു 634 കിലോമീറ്റർ റെയിൽപ്പാത പൂർണമായും വൈദ്യുതീകരിച്ച ഇരട്ടപ്പാതയാകും. ഏറ്റുമാനൂർ -ചിങ്ങവനം 16.5 കിലോമീറ്റർ പാതമാത്രമാണ് ഇപ്പോൾ ഇരട്ടപ്പാത അല്ലാത്തത്.

