Hot Posts

6/recent/ticker-posts

ഈരാറ്റുപേട്ട വാഗമൺ റോഡിൽ കക്കൂസ് മാലിന്യം തള്ളിയവരെ പിന്തുടർന്ന് പിടികൂടി യുവാക്കൾ. സംഘർഷാവസ്ഥ!

പാലായിലും സമീപ പ്രദേശങ്ങളിലും നിങ്ങളുടെ വിശേഷാവസരങ്ങൾ HD ലൈവ് സ്ട്രീം ചെയ്യുന്നതിനായി വിളിക്കൂ.. 85901 76743

തീക്കോയി: ഈരാറ്റുപേട്ട - വാഗമൺ റോഡിൽ കക്കൂസ് മാലിന്യം തള്ളിയവരെ യുവാക്കൾ ചേർന്ന് പിന്തുടർന്ന് പിടികൂടി പോലീസിൽ ഏൽപിച്ചു. ബുധനാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം. കാരികാട് ടോപ്പിന് സമീപം അമിത വേഗത്തിൽ എത്തിയ മിനി ടാങ്കർ ലോറി മാലിന്യം തള്ളുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് തീക്കോയി പഞ്ചായത്ത് അംഗം കൂടിയായ രതീഷും സുഹൃത്തുക്കളായ ടിബിൻ, ജിമ്മിച്ചൻ, ഗോകുൽ എന്നിവരും ചേർന്ന് തടയാൻ ശ്രമിച്ചെങ്കിലും ഇവർ ലോറിയുമായി വാഗമൺ ഭാഗത്തേക്ക് കടന്നുകളഞ്ഞു. എന്നാൽ യുവാക്കൾ നാലുപേരും ലോറിയെ പിന്തുടരുകയായിരുന്നു. 




ലോറി അമിത വേഗത്തിൽ ആയതിനാൽ മുന്നിൽ കയറി തടയാൻ ഇവർക്കായില്ല. എന്നാല് ഇവർ തന്നെ വാഗമൺ ചെക്ക് പോസ്റ്റിൽ വിവരം അറിയിച്ചതിനെ തുടർന്ന് ചെക്ക് പോസ്റ്റ് അടച്ച് ലോറി തടയുകയായിരുന്നു. തുടർന്ന് ഈരാററുപേട്ടയിൽ നിന്നും പോലീസ് സ്ഥലത്തെത്തി ലോറിയിൽ ഉണ്ടായിരുന്നവരെ കസ്റ്റഡിയിൽ എടുത്തു.


ബുധനാഴ്ച ഉച്ചയ്ക്ക് ഇരാറ്റുപേട്ടയിൽ നിന്നും ജീപ്പിലെത്തി മാലിന്യം തള്ളിയ മറ്റ് രണ്ടുപേരെ രതീഷിൻ്റെ നേതൃത്വത്തിൽ പിടികൂടി തിരികെ എടുപ്പിച്ചിരുന്നു.

Reactions

Post a Comment

0 Comments

MORE STORIES

മോസ്റ്റ് റവ.ഡോ. കെ.ജെ. സാമുവേലിന്റെ ഒന്നാം വർഷ അനുസ്മരണ ആരാധന മേലുകാവ് സിഎസ്ഐ ക്രൈസ്റ്റ് കത്തീഡ്രലിൽ നടന്നു
കെ.സി.ബി.സി മദ്യ വിരുദ്ധ സമിതി അതിരൂപത ഡയറക്ടറായിരുന്ന ഫാ.ജോർജ് നേരെവീട്ടിൽ അനുസ്മരണം
ഭരണങ്ങാനം വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിന് കൊടിയേറി
തീക്കോയി പഞ്ചായത്തിൽ വേസ്റ്റ് തള്ളിയവരെ നാട്ടുകാർ പിടികൂടി
പി.എസ്.ഡബ്ല്യു.എസ് വജ്രജൂബിലി സമ്മേളനം വെളളിയാഴ്ച പാലായിൽ നടക്കും
പിണറായി വിജയൻ ഏകാധിപതിയായ ഹിറ്റ്ലർക്ക് തുല്യം: സജി മഞ്ഞക്കടമ്പിൽ
 മദ്യം നല്‍കി കൂട്ടബലാത്സംഗം; യുവതിയുടെ ഭര്‍ത്താവും സുഹൃത്തുക്കളും കസ്റ്റഡിയില്‍
മാനന്തവാടിയിൽ 144 പ്രഖ്യാപിച്ചു; മൃതദേഹവുമായി നാട്ടുകാരുടെ പ്രതിഷേധം: കലക്‌ടറേയും എസ്പിയേയും തടഞ്ഞു
മത്തച്ചൻ ഉറുമ്പുകാട്ട് നീലൂർ ബാങ്ക് പ്രസിഡണ്ട്
സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റി പാലിയേറ്റീവ് കെയർ വാർഷികാഘോഷം വെളളിയാഴ്ച നടക്കും