Hot Posts

6/recent/ticker-posts

തിരക്കുള്ള റോഡിൽ കസേരയിട്ടിരുന്ന് മദ്യപാനം; വീഡിയോ വൈറൽ


തിരക്കുള്ള റോഡിന്റെ മധ്യത്തിൽ കസേരയും മേശയുമിട്ടിരുന്ന് മദ്യപാനവും വീഡിയോ​ഗ്രഫിയുമായി ഇൻസ്റ്റ​ഗ്രാം ഇൻഫ്ലുവൻസറിന്റെ വീഡിയോ ആണിപ്പോൾ വൈറലായിരിക്കുന്നത്. ഡെറാഡൂണിലെ തിരക്കുള്ള ന​ഗരത്തിലെ പ്രധാന റോഡിലാണ് ഇയാളുടെ വീഡിയോ​ഗ്രഫി. ബോബി കതാരിയ എന്ന ഇൻഫ്ലുവൻസറുടേതാണ് ഇത്തരമൊരു വിചിത്രമായ നടപടി. മദ്യപാനത്തിന്റെ വീഡിയോ ഇയാൾ ജൂലൈ 28 ന് ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റ് ചെയ്തു.  

  അധികം വൈകാതെ വീഡിയോ വൈറലായി. എന്നാൽ വീഡിയോയെ ഏറ്റെടുക്കുകയായിരുന്നില്ല, പകരം ഇൻസ്റ്റ​ഗ്രാമിൽ വലിയ പ്രതിഷേധമാണ് വീഡിയോക്കെതിരെ നടന്നത്. റോഡ് ബ്ലോക്കാക്കി നടത്തിയ വീഡിയോ​ഗ്രഫിക്കെതിരെ ആളുകൾ രം​ഗത്തെത്തി. ട്വിറ്ററിലും പ്രതിഷേധമുയർന്നു. 'റോഡുകൾ ആസ്വദിക്കാനുള്ള സമയം' എന്നായിരുന്നു വീഡിയോക്ക് നൽകിയ ക്യാപ്ഷൻ. കതാരിയയുടെ സുഹൃത്താണ് റോഡിൽ കസേരയിട്ടിരുന്നുള്ള മദ്യപാനത്തിന്റെ വീഡ‍ിയോ എടുത്തിരിക്കുന്നത്. റോഡ് എന്റെ അച്ഛന്റെ വകയാണ് എന്ന ഹിന്ദി പാട്ടാണ് (റോഡ് അപ്നെ ബാപ് കി) വീഡിയോയുടെ ബാക്ക്​ഗ്രൗണ്ടിൽ നൽകിയിരിക്കുന്നത്. 
    
 6.3 ലക്ഷം ഫോളോവേഴ്സാണ് കാതാരിയ്ക്ക് ഇൻസ്റ്റ​ഗ്രാമിലുള്ളത്. കതാരിയയുടെ വീഡിയോ കണ്ടതിന് പിന്നാലെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ഐടി ആക്ട് പ്രകാരമടക്കമാണ് കേസ്. 
Reactions

MORE STORIES

തീക്കോയി ഹയർ സെക്കൻഡറി സ്കൂളിൽ മെഗാ രക്തദാന ക്യാമ്പ്
രാഷ്ട്രപതി ദ്രൗപതി മുർമു നാളെ പാലായിൽ: ഒരുക്കങ്ങൾ പൂർത്തിയായി
കോട്ടയം ജില്ലയിൽ ഡ്രോണുകളും ഹെലികോപ്റ്ററുകളും പറത്തുന്നത് നിരോധിച്ചു
'പാലാ ഫുഡ് ഫെസ്റ്റ് - 2025': പാലായിൽ രുചിയുടെ മഹാമേളയ്ക്ക് തിരികൊളുത്തി
ഫാത്തിമാപുരം കമ്പനിയുടെ വിപണനകേന്ദ്രം അരുണാശ്ശേരിയിൽ ആരംഭിച്ചു
തീക്കോയി കുടുംബാരോഗ്യ കേന്ദ്രം പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി വീണ ജോർജ് നിർവഹിക്കും
പ്രവിശ്യാ ബാഡ്മിൻറ്റൺ: ഡിപോളിനും സെൻറ് ജോസഫ്സിനും കിരീടം
വിദ്യാർഥികളെ തിരുത്താനും അച്ചടക്കം ഉറപ്പാക്കാനുമുള്ള അധ്യാപകരുടെ ചൂരൽ പ്രയോഗം കുറ്റകരമല്ല: ഹൈക്കോടതി
അറബിക്കടലിൽ തീവ്രന്യൂനമർദം!
'റെഡി റ്റു കുക്ക് സ്റ്റാൾ, മീറ്റ് ആൻ്റ് ഫിഷ് സ്റ്റാൾ' ഉദ്ഘാടനം ചെയ്തു