Hot Posts

6/recent/ticker-posts

യുവാവിനെ കൊലപ്പെടുത്താൻ ശ്രമം; ഈരാറ്റുപേട്ട സ്വദേശികൾ അറസ്റ്റിൽ


ഈരാറ്റുപേട്ട തെക്കേക്കരയിൽ കടുക്കാപറമ്പിൽ വീട്ടിൽ നൗഫൽ മകൻ അപ്പൂട്ടി എന്ന് വിളിക്കുന്ന അഫ്സൽ നൗഫൽ (27), ഇയാളുടെ സഹോദരനായ അന്തൂട്ടി എന്ന് വിളിക്കുന്ന ഫസിൽ നൗഫൽ (25), ഈരാറ്റുപേട്ട കടുവാമുഴി പുളിയനാനിക്കൽ വീട്ടിൽ സക്കീർ മകൻ ഷാനു സക്കീര് എന്നിവരെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്. 



ഇവർ കഴിഞ്ഞദിവസം ഈരാറ്റുപേട്ട കോസ് വേ പാലത്തിന് സമീപത്ത് ആഷിദ് യൂസഫ് എന്നയാളെ കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു.
മുൻ വൈരാഗ്യത്തിന്റെ പേരിലായിരുന്നു ആക്രമണം . സംഭവത്തിനു ശേഷം മൂന്ന് പ്രതികളും ഒളിവിൽ പോവുകയായിരുന്നു. തുടർന്ന് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തില്‍ അന്വേഷണസംഘം രൂപീകരിക്കുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. 




മൂന്നു പ്രതികളും ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടവരാണ്. കഞ്ചാവ് കേസ് ഉൾപ്പെടെ പ്രതികളുടെ പേരിൽ 
ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിൽ നിരവധി കേസുകളാണ് നിലവിലുള്ളത്. കൂടാതെ പ്രതികളില്‍ ഒരാളായ ഷാനുവിന് കടുത്തുരുത്തി, പാലാ, തിടനാട്, പത്തനംതിട്ട ജില്ലയിലെ പുനലൂർ, ഇടുക്കി ജില്ലയിൽ കരിങ്കുന്നം എന്നീ പോലീസ് സ്റ്റേഷനുകളിലായി കഞ്ചാവ് കേസ് ഉൾപ്പെടെ നിരവധി കേസുകൾ നിലവിലുണ്ട്.


ഈരാറ്റുപേട്ട എസ്.എച്ച്. ഓ ബാബു സെബാസ്റ്റ്യൻ, എസ്.ഐ വിഷ്ണു വി വി, സി.പി.ഓ മാരായ ജിനു കെ ആർ, അനീഷ് കെ.സി,ജോബി ജോസഫ്, അനൂപ് സത്യൻ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.‍ 

Reactions

MORE STORIES

തീക്കോയി ഹയർ സെക്കൻഡറി സ്കൂളിൽ മെഗാ രക്തദാന ക്യാമ്പ്
രാഷ്ട്രപതി ദ്രൗപതി മുർമു നാളെ പാലായിൽ: ഒരുക്കങ്ങൾ പൂർത്തിയായി
കോട്ടയം ജില്ലയിൽ ഡ്രോണുകളും ഹെലികോപ്റ്ററുകളും പറത്തുന്നത് നിരോധിച്ചു
'പാലാ ഫുഡ് ഫെസ്റ്റ് - 2025': പാലായിൽ രുചിയുടെ മഹാമേളയ്ക്ക് തിരികൊളുത്തി
ഫാത്തിമാപുരം കമ്പനിയുടെ വിപണനകേന്ദ്രം അരുണാശ്ശേരിയിൽ ആരംഭിച്ചു
തീക്കോയി കുടുംബാരോഗ്യ കേന്ദ്രം പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി വീണ ജോർജ് നിർവഹിക്കും
പ്രവിശ്യാ ബാഡ്മിൻറ്റൺ: ഡിപോളിനും സെൻറ് ജോസഫ്സിനും കിരീടം
വിദ്യാർഥികളെ തിരുത്താനും അച്ചടക്കം ഉറപ്പാക്കാനുമുള്ള അധ്യാപകരുടെ ചൂരൽ പ്രയോഗം കുറ്റകരമല്ല: ഹൈക്കോടതി
അറബിക്കടലിൽ തീവ്രന്യൂനമർദം!
'റെഡി റ്റു കുക്ക് സ്റ്റാൾ, മീറ്റ് ആൻ്റ് ഫിഷ് സ്റ്റാൾ' ഉദ്ഘാടനം ചെയ്തു