കോട്ടയം: ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്‌റ്റിക് പൂര്‍ണമായും നിരോധിക്കുന്നതിന്റെ ഭാഗമായി തദ്ദേശസ്വയംഭരണസ്‌ഥാപനങ്ങളുടെ നേതൃത്വത്തില്‍ ജില്ലയില്‍ നടത്തിയ പരിശോധനയില്‍ 104.42 കിലോ പ്ലാസ്‌റ്റിക് പിടികൂടി.
64 ഗ്രാമപഞ്ചാത്തുകളിലെ 149 സ്‌ഥലങ്ങളിലായി 700 സ്‌ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. 1.30 ലക്ഷം രൂപ പിഴ ഈടാക്കിയിട്ടുണ്ട്. 28 സ്‌ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. ചില സ്‌ഥലങ്ങളില്‍ സംഘര്‍ഷമുണ്ടായതിനാല്‍ തുടര്‍ന്നുള്ള പരിശോധനകള്‍ പോലീസ് സഹായത്താല്‍ തുടരുകയും നിയമലംഘകര്‍ക്കെതിരെ പിഴ ചുമത്തുകയും ചെയ്യും.
പ്രാഥമിക പരിശോധനയില്‍ നിരവധി കച്ചവട സ്‌ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. നിരോധിത പ്ലാസ്‌റ്റിക് ഉപയോഗത്തിനെതിരെ ജില്ലാതലത്തിലും തദ്ദേശ സ്‌ഥാപനതലത്തിലും കച്ചവടക്കാരുടെയും വ്യാപാരി വ്യവസായി സംഘടന പ്രതിനിധികളുടെയും യോഗം ചേരുകയും നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്‌തിരുന്നതായി തദ്ദേശസ്വംയഭരണ വകുപ്പ് ജോയിന്റ് ഡയറക്‌ടര്‍ ബിനു ജോണ്‍ പറഞ്ഞു.