Hot Posts

6/recent/ticker-posts

നായ വന്ധ്യംകരണം: കോട്ടയം, പാലാ നഗരണങ്ങളിലെ കേന്ദ്രങ്ങൾ ഉടൻ തുറക്കും


കോട്ടയം: ജില്ലയിലെ പൂട്ടികിടക്കുന്ന നായ വന്ധ്യംകരണ കേന്ദ്രം നവീകരിച്ച് പ്രവർത്തന സജ്ജമാക്കാൻ തീരുമാനം. തെരുവ് നായ ശല്യം രൂക്ഷമായ സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടത്തിന്റെ നടപടി. ഇതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഒരു കോടി രൂപ വിനിയോഗിക്കാനും തീരുമാനമായി. 



തെരുവ് നായയുടെ ആക്രമണം ഏറ്റവും കൂടുതലുള്ള ജില്ലയാണ് കോട്ടയം. ഒരു മാസത്തിനിടെ നൂറോളം പേർക്ക് തെരുവ് നായയുടെ കടിയേറ്റു. സ്ഥിതി രൂക്ഷമായിട്ടും നാല് വർഷമായി പൂട്ടികിടക്കുന്ന വന്ധ്യംകരണ കേന്ദ്രം തുറക്കാൻ നഗരസഭ തയ്യാറായില്ല. 



മാലിന്യം തള്ളുന്നയിടമായി മാറിയതോടെ തെരുവ് നായകളുടെ ശല്യം രൂക്ഷമായി. എബിസി പദ്ധതി ശക്തമായി നടപ്പാക്കാനാണ് തീരുമാനം. നാല് കോടി രൂപയുടെ പദ്ധതികളാണ് ലക്ഷ്യമിടുന്നത്. 


ഏഴ് ബ്ലോക്ക് പഞ്ചായത്തുകളിൽ പദ്ധതിക്കായി സൗകര്യങ്ങൾ ഒരുക്കും. കോട്ടയത്തെ കേന്ദ്രം കൂടാതെ ഉഴവൂരിലെയും പാലായിലെയും കേന്ദ്രങ്ങൾ അടിയന്തര പ്രാധാന്യത്തോടെ പ്രവർത്തന സജ്ജമാക്കാനും തീരുമാനിച്ചിട്ടുണ്ട്.

Reactions

MORE STORIES

കോടികളുടെ നികുതി വെട്ടിപ്പ്; അച്ചായൻസ് ഗോൾഡിന് ഒരുകോടിയിലേറെ പിഴയിട്ട് ജി.എസ്.ടി വകുപ്പ്
കട്ടിക്കയം അരുവിയിൽ ഗ്യാലറിയും വക്ക് വേയും ഉദ്ഘാടനം ചെയ്തു
കടനാട് ചെക്ക് ഡാമിൻറെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു
"പൊതുജീവിതത്തിൽ ഏറ്റവും അഭിമാനം തോന്നിയിട്ടുള്ള പദ്ധതിയാണ് കുറവിലങ്ങാട് നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന സയൻ സിറ്റി", ഒന്നാം ഘട്ടത്തിന്റെ ഉദ്ഘാടനം മെയ് 29 ന്
സിന്ധു പി.നാരായണൻ ആരോഗ്യ സേവനത്തിൻ്റെ ഉദാത്ത മാതൃക: നഗരസഭാ ചെയർമാൻ തോമസ് പീറ്റർ
കേരള കോൺഗ്രസ് (ബി) കോട്ടയം ജില്ലാ ജനറൽ ബോഡി യോഗത്തിൽ വച്ച് പാർട്ടിയിലേക്ക് വന്ന 25 പേർക്ക് അംഗത്വം നൽകി
വെള്ളികുളം പള്ളിയിൽ വൈദിക - സന്ന്യസ്ത സംഗമം നടത്തി
കോഴിക്കോട് തീപിടിത്തം: തീ നിയന്ത്രിക്കാൻ കഠിനശ്രമം
ലിയോ പതിനാലാമൻ മാർപാപ്പയുടെ സ്ഥാനാരോഹണം നാളെ
ചേർപ്പുങ്കൽ ബിവിഎം കോളജിൽ MSc ആക്ച്വറിയൽ സയൻസ് തുടങ്ങുന്നു