Hot Posts

6/recent/ticker-posts

കോടികളുടെ നികുതി വെട്ടിപ്പ്; അച്ചായൻസ് ഗോൾഡിന് ഒരുകോടിയിലേറെ പിഴയിട്ട് ജി.എസ്.ടി വകുപ്പ്

കോട്ടയം: കോടികളുടെ നികുതി വെട്ടിപ്പ് നടത്തിയ അച്ചായൻസ് ഗോൾഡിന് ഒരുകോടിയിലേറെ പിഴയിട്ട് ജി.എസ്.ടി വകുപ്പ്. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് സ്വർണം വിൽക്കുന്നതിന്റെ മറവിൽ അച്ചായൻ ഗോൾഡ് ഉടമ ടോണി വർക്കിച്ചൻ കോടികളുടെ നികുതി വെട്ടിപ്പ് നടത്തിയതായി ജി.എസ്.ടി വിഭാഗം കണ്ടെത്തിയത്. 
പഴയ സ്വർണം വാങ്ങി വിൽക്കുന്നതിൽ ക്രമക്കേടുണ്ടെന്നാണ് ജി.എസ്.ടി വിഭാഗത്തിന്റെ കണ്ടെത്തൽ. ഒരു കോടിയിലേറെ രൂപയാണ് അച്ചായൻസ് ഗോൾഡിന്റെ നികുതിവെട്ടിപ്പ്. കണക്കിൽപ്പെടാത്ത പണവും സ്വർണവും ജി.എസ്.ടി വകുപ്പ് ഉദ്യോഗസ്ഥർ കണ്ടെത്തുകയും ചെയ്തെന്നാണ് വിവരം.  
പാവപ്പെട്ടവരെ കണ്ടെത്തി അവരെ സഹായിച്ച് അതിന്റെ വീഡിയോ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്ന മാർക്കറ്റിം​ഗ് തന്ത്രമാണ് അച്ചായൻസ് ​ഗോൾഡിന്റെ പ്രത്യേകത. പോസ്റ്ററുകളിലും വീഡിയോകളിലും സ്വയം പ്രത്യക്ഷപ്പെടുന്നതുവഴി വലിയ ആരാധക വൃന്ദത്തെയും അച്ചായൻസ് എന്ന പേരിൽ ടോണി വർക്കിച്ചൻ നേടിയിട്ടുണ്ട്. എന്നാൽ തങ്ങളുടെ സി എസ് ആർ ഫണ്ട് ഉപയോ​ഗിച്ച് സാധാരണ കമ്പനികൾ ചെയ്യാറുള്ള സാമൂഹ്യ പ്രവർത്തനങ്ങൾ പോലും അച്ചായൻസ് ​ഗോൾഡ് ചെയ്യുന്നില്ലെന്നാണ് പൊതുവെയുള്ള അഭിപ്രായം. മുമ്പ് 15 ലക്ഷം രൂപമുടക്കി രണ്ട് ആഡംബര കാറുകൾക്ക് ഫാൻസി നമ്പർ ലേലം പിടിച്ചും ഇദ്ദേഹം വാർത്തകളിൽ ഇടം നേടിയിരുന്നു.
Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
പാലായിലെ ബസ് സമരം ഒത്തുതീർപ്പായി. അക്രമികൾക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കും
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
മാരക ലഹരികള്‍ ഭയാനകമായ വിപത്തുകള്‍ വാരിവിതയ്ക്കുന്നു, ജാഗ്രത വേണം -  ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്