Hot Posts

6/recent/ticker-posts

USS, LSS വിജയത്തിളക്കത്തിൽ മണിയംകുന്ന്



പൂഞ്ഞാർ: 2025 ഫെബ്രുവരി മാസം നടന്ന, USS, LSS പരീക്ഷയിൽ ഉജ്ജ്വലമായ നേട്ടം കൈവരിച്ചുകൊണ്ട് മണിയംകുന്ന് സെന്റ് ജോസഫ്സ് സ്കൂൾ വിജയക്കൊടി പാറിച്ചിരിക്കുകയാണ്. 



ഹർഷ അരുൺ, ഇവാൻ ജോർജ് ജോജോ, മേരി ജോസഫിൻ, റ്റീന മരിയ ജോർജ്, സിദ്ധാർഥ് രാജൻ എന്നിവർ USS സ്കോളർഷിപ്പും ക്യാത്തി ക്ലിന്റ്  LSS സ്ക്കോളർഷിപ്പിനും അർഹരായി.
സ്കോളർഷിപ് ജേതാക്കളെ സ്കൂൾ മാനേജർ ഫാ. ജോർജ് തെരുവിൽ, PTA പ്രസിഡന്റ്‌ ജോയ് ഫിലിപ്പ്, ഹെഡ്മിസ്ട്രസ്സ് സി. റ്റീന ജോസ്, മറ്റ് അധ്യാപകർ എന്നിവർ അനുമോദിച്ചു.
Reactions