Hot Posts

6/recent/ticker-posts

സിന്ധു പി.നാരായണൻ ആരോഗ്യ സേവനത്തിൻ്റെ ഉദാത്ത മാതൃക: നഗരസഭാ ചെയർമാൻ തോമസ് പീറ്റർ



പാലാ: ആരോഗ്യ വകുപ്പിലെ മികച്ച സേവനത്തിനുള്ള ജില്ലാതല അവാർഡിന് അർഹയായ പാലാ കെ.എം.മാണി ജനറൽ ആശുപത്രിയിലെ എച്ച്.ഐ.സി. വിഭാഗം നഴ്സിംഗ് ഓഫീസർ സിന്ധു പി.നാരായണൻ ആരോഗ്യ സേവനത്തിൻ്റെ ഉദാത്ത മാതൃക സൃഷ്ടിച്ചിരിക്കുന്നതായി നഗരസഭാ ചെയർമാൻ തോമസ്‌ പീറ്റർ പറഞ്ഞു. 
ആശുപത്രിയിലും ജോലി സമയത്തിനു ശേഷവും സാമൂഹിക പ്രതിബദ്ധതയോടെയുള്ള നിസ്വാർത്ഥ സേവനമാണ് സിന്ധു.പി.നാരായണൻ നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു. നഗരസഭയും ആശുപത്രി മാനേജിംഗ് കമ്മിറ്റിയും ചേർന്ന് നൽകിയ സ്വീകരണ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു തോമസ് പീറ്റർ. അവാർഡ് ജേതാവ് സിന്ധുവിന് യോഗത്തിൽ ആദരം നൽകി. 
ആശുപത്രി സൂപ്രണ്ട് ഡോ. ടി.പി.അഭിലാഷ് അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൺ ബിജി ജോജോ, മുൻ നഗരസഭാ ചെയർമാൻമാരായ ആൻ്റോ പടിഞ്ഞാറേക്കര, ഷാജു തുരുത്തൻ, ലീന സണ്ണി, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ബിജു പാലൂപടവൻ, ജയ്സൺ മാന്തോട്ടം, ആർ.എം.ഒ.ഡോ എം.അരുൺ ആശുപത്രി ജീവനക്കാർ എന്നിവരും ആശംസകൾ നേർന്ന് പ്രസംഗിച്ചു.
Reactions

MORE STORIES

എസ്എസ്എൽസി പരീക്ഷാഫലം നാളെ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
കേരള കോൺഗ്രസ് (ബി) കോട്ടയം ജില്ലാ ജനറൽ ബോഡി യോഗത്തിൽ വച്ച് പാർട്ടിയിലേക്ക് വന്ന 25 പേർക്ക് അംഗത്വം നൽകി
കടനാട്ടിൽ ശനിയാഴ്ച ഫുട്ബോൾ ഷൂട്ടൗട്ട് മാമാങ്കം
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
ഇടമറ്റം രത്നപ്പൻ അനുസ്മരണവും സമ്പൂർണ്ണ കൃതികളുടെ രണ്ടാം വാല്യം പ്രകാശനവും മെയ് 11 ന്
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം ഇന്ന് 4 മണിക്ക് സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ നടത്തും