Hot Posts

6/recent/ticker-posts

വെള്ളികുളം പള്ളിയിൽ വൈദിക - സന്ന്യസ്ത സംഗമം നടത്തി



വെള്ളികുളം: വെള്ളികുളം സെൻ്റ് ആൻ്റണീസ് ഇടവകയിലെ വൈദിക- സന്ന്യസ്ത സംഗമം പാരിഷ് ഹാളിൽ വച്ച് നടത്തി. കത്തോലിക്കാ സഭയുടെ ജൂബിലിയും പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലിയും സംയുക്തമായി ആഘോഷിക്കുന്നതിനോടനുബന്ധിച്ചാണ് വൈദിക - സന്ന്യസ്ത സംഗമം സംഘടിപ്പിച്ചത്. 
ഇടവകാംഗങ്ങളായ മിഷനറിമാർ ദേവാലയത്തിൽ ഒരുമിച്ചുകൂടി ഫാ.ജോസഫ് വെട്ടൂണി ക്കലിൻ്റെ കാർമ്മികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചു. ദിവ്യകാരുണ്യ ആരാധന നടത്തി.തുടർന്നു നടന്ന പൊതുസമ്മേളനത്തിൽ വികാരി ഫാ.സ്കറിയ വേകത്താനം മീറ്റിംഗിൽ അധ്യക്ഷത വഹിച്ചു മദർ സുപ്പീരിയർ സിസ്റ്റർ മെറ്റി സി എം..സി. ആമുഖപ്രഭാഷണം നടത്തി. സമ്മേളനത്തിൽ പങ്കെടുത്ത മിഷണറിമാർ മിഷൻ അനുഭവം പങ്കുവെച്ചു. 
യോഗത്തിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡൻ്റ് ഫാ. ജോസഫ് വെട്ടുണിക്കൽ, വൈസ് പ്രസിഡൻ്റ് - സിസ്റ്റർ വിമല പുന്നശ്ശേരിയിൽ എഫ്.സി.സി., സെക്രട്ടറി - സിസ്റ്റർ മെൽവിൻ തേനംമാക്കൽ എഫ്.സി.സി., ജോയിൻ്റ് സെക്രട്ടറി - സിസ്റ്റർ ബിൻസി മുളങ്ങാശ്ശേരിൽ, ഖജാൻജി - സിസ്റ്റർ റ്റോംസി വാഴയിൽ സി.എം.സി., ഓർഗനൈസർ - ഫാ.സുരേഷ് പട്ടേട്ട്, സിസ്റ്റർ ഷാനി താന്നിപ്പൊതിയിൽ സി.എം.സി. തുടർന്ന് എല്ലാവർക്കും സ്നേഹവിരുന്ന് നൽകി.
ഇടവകയിൽ അഞ്ചു മിഷനറി വൈദികരും അമ്പതോളം സിസ്റ്റേഴ്സും മിഷൻ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു വരുന്നു. സിസ്റ്റർ ട്രീസാ മാത്യു അരയത്തുംകര, സിസ്റ്റർ ഷാൽബി മരിയ മുകളേൽ, സിസ്റ്റർ സാന്ദ്രാ കോലോത്ത്, സിസ്റ്റർ ഡീനാ ഇടയാടിയിൽ, സിസ്റ്റർ സാൽവിൻ തേനംമാക്കൽ, സിസ്റ്റർ പൂജ കൊല്ലംപറമ്പിൽ, സിസ്റ്റർ കോൾ ബി ഫ്രാൻസിസ് കൊച്ചുപുരയ്ക്കൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
പാലായിലെ ബസ് സമരം ഒത്തുതീർപ്പായി. അക്രമികൾക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കും
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
മാരക ലഹരികള്‍ ഭയാനകമായ വിപത്തുകള്‍ വാരിവിതയ്ക്കുന്നു, ജാഗ്രത വേണം -  ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്