Hot Posts

6/recent/ticker-posts

'ഒറ്റക്കൊമ്പൻ' ചിത്രീകരണം പാലായിൽ; ആക്ഷൻ പറഞ്ഞ് ഭദ്രൻ മാട്ടേൽ


പാലാ: മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന സുരേഷ് ഗോപിയുടെ ഒറ്റക്കൊമ്പന് ആക്ഷൻ പറഞ്ഞ് സംവിധായകൻ ഭദ്രൻ മാട്ടേൽ. ഒറ്റക്കൊമ്പന്‍റെ ചിത്രീകരണം പുരോഗമിക്കുന്നതിനിടെ പാലാ കുരിശു പള്ളിക്ക് മുന്നിലുള്ള സെറ്റിലെത്തിയ ഭദ്രൻ അവിചാരിതമായാണ് ഒരു സീനിനായി സംവിധായകന്‍റെ തൊപ്പിയണിഞ്ഞത്.
ചിത്രത്തിൽ ഏറെ പ്രാധാന്യമുള്ള നിർണായക സംഘടന രംഗമാണ് ഇതെന്നാണ് സൂചന. രണ്ടു പതിറ്റാണ്ടിന് ശേഷമാണ് മറ്റൊരു ചിത്രത്തിന് ഭദ്രൻ മാട്ടേൽ ആക്ഷൻ പറയുന്നത് എന്നതും ശ്രദ്ധേയമാണ്. നേരത്തെ ഭദ്രനൊപ്പം ഒരു ചിത്രത്തിൽ സംവിധാന സഹായിയായി പ്രവർത്തിച്ചിട്ടുള്ള മാത്യൂസിന്‍റെ ആദ്യ ചിത്രമാണ് ഒറ്റക്കൊമ്പൻ.ഒറ്റക്കൊമ്പന്‍റെ രണ്ടാംഘട്ട ചിത്രീകരണം പാലാ, മുണ്ടക്കയം, തൊടുപുഴ പ്രദേശങ്ങളിലായി പുരോഗമിക്കുകയാണ്. ഇന്ദ്രജിത്ത്, വിജയ രാഘവൻ, ലാലു അലക്സ്, കബീർ ദുഹാൻ സിങ്, മേഘ്ന രാജ് തുടങ്ങിയ നീണ്ട താരനിര അണിനിരക്കുന്ന ചിത്രത്തിൽ തെന്നിന്ത്യൻ താരം  അഭിനയ നായികയാകും. സുരേഷ് ഗോപിയുടെ 250-ാം ചിത്രമെന്ന നിലയിൽ പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ഒറ്റക്കൊമ്പനിൽ കടുവാക്കുന്നേൽ കുറുവച്ചനായാണ് താരം എത്തുന്നത്. കേന്ദ്രമന്ത്രിയായ ശേഷം സുരേഷ് ഗോപി ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാണ് ഒറ്റക്കൊമ്പൻ. വി സി പ്രവീൺ, ബൈജു ഗോപാലൻ കൃഷ്ണമൂർത്തി എന്നിവർ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാരാകുന്ന ചിത്രം ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് നിർമ്മിക്കുന്നത്. ഷിബിൻ ഫ്രാൻസിസാണ് ചിത്രത്തിന്‍റെ തിരക്കഥ രചിച്ചിരിക്കുന്നത്.
Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
മാരക ലഹരികള്‍ ഭയാനകമായ വിപത്തുകള്‍ വാരിവിതയ്ക്കുന്നു, ജാഗ്രത വേണം -  ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്