Hot Posts

6/recent/ticker-posts

ലഹരിക്കെതിരായ പോരാട്ടത്തിൽ സമൂഹത്തിൻ്റെ പിന്തുണ അനിവാര്യം: ജോസ് കെ മാണി



ചേർപ്പുങ്കൽ: ലഹരിക്കെതിരായ പോരാട്ടത്തിൽ സമൂഹത്തിൻ്റെ പിന്തുണ അനിവാര്യമാണെന്ന് ജോസ് കെ മാണി എംപി പറഞ്ഞു. സ്കൂളുകളിലും കോളേജുകളിലും ലഹരി വിരുദ്ധ സന്ദേശങ്ങൾ എത്തിക്കുന്നതിൽ കായിക താരങ്ങൾക്ക് വളരെ പ്രധാനപ്പെട്ട പങ്കു വഹിക്കാൻ കഴിയും. ഓരോ വീടുകളെയും ബാധിക്കുന്ന ഗൗരവമുള്ള വിഷയമായി രാസ ലഹരിയുടെ ഉപയോഗം വ്യാപിച്ചിരിക്കുന്നു. ലഹരിക്കെതിരെയുള്ള പോരാട്ടം ഓരോരുത്തരും നിറവേറ്റേണ്ട സാമൂഹിക ചുമതലയാണെന്നും ജോസ് കെ മാണി പറഞ്ഞു.
സംസ്ഥാന കായിക വകുപ്പ് ലഹരിക്കെതിരെ സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ സന്ദേശയാത്രയുടെ ഭാഗമായി ചേർപ്പുങ്കലിൽ നിന്നും ആരംഭിച്ച മാരത്തോൺ ഫ്ലാഗ് ഓഫ് ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം. കോട്ടയം ജില്ലാ സ്പോർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിലാണ് മാരത്തോൺ സംഘടിപ്പിച്ചത്. 


നിരവധി കായിക താരങ്ങളും യുവതി യുവാക്കളും മാരത്തണിൽ പങ്കെടുത്തു.ചേർപ്പുങ്കലിൽ നിന്നും ആരംഭിച്ച മാരത്തൺ ഏറ്റുമാനൂർ പേരൂർ കവലയിൽ സമാപിച്ചു. കോട്ടയം ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് ഡോ.ബൈജു വർഗീസ് ഗുരുക്കൾ, സെക്രട്ടറി ഉഷ ദേവി എന്നിവർ നേതൃത്വം നൽകി.
Reactions

MORE STORIES

'ഒറ്റക്കൊമ്പൻ' ചിത്രീകരണം പാലായിൽ; ആക്ഷൻ പറഞ്ഞ് ഭദ്രൻ മാട്ടേൽ
കോഴിക്കോട് തീപിടിത്തം: തീ നിയന്ത്രിക്കാൻ കഠിനശ്രമം
കോടികളുടെ നികുതി വെട്ടിപ്പ്; അച്ചായൻസ് ഗോൾഡിന് ഒരുകോടിയിലേറെ പിഴയിട്ട് ജി.എസ്.ടി വകുപ്പ്
ലിയോ പതിനാലാമൻ മാർപാപ്പയുടെ സ്ഥാനാരോഹണം നാളെ
തീക്കോയി ഗ്രാമപഞ്ചായത്ത് വ്യക്തിഗത പ്രോജക്ടുകൾക്കുള്ള അപേക്ഷകൾ ക്ഷണിച്ചു
കട്ടിക്കയം അരുവിയിൽ ഗ്യാലറിയും വക്ക് വേയും ഉദ്ഘാടനം ചെയ്തു
തീക്കോയി ഗ്രാമപഞ്ചായത്ത് മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തി
എല്‍.പി.ജി. സിലിണ്ടര്‍ അപകടത്തില്‍ മകന്‍ നഷ്ടപ്പെട്ട അമ്മയ്ക്ക് 12.40 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ചു
മഴക്കാലപൂർവ്വ ശുചീകരണം കാര്യക്ഷമമായി നടപ്പിലാക്കുവാൻ തീരുമാനിച്ച് പാലാ നഗരസഭ
സർക്കാർ സേവനങ്ങൾ ഒരു കുടക്കീഴിൽ; കടപ്ലാമറ്റം മിനി സിവിൽ സ്റ്റേഷൻ നിർമാണം പുരോഗതിയിൽ