Hot Posts

6/recent/ticker-posts

കെഎസ്ആർടിസി: ശമ്പളം നല്കുമെന്ന് ​ഗതാ​ഗതമന്ത്രി, കൂപ്പൺ വേണ്ടെന്ന് സിഐടിയു


കെഎസ്ആർടിസി തൊഴിലാളികൾക്ക് സെപ്റ്റംബർ 3, 5 (ഇന്നും തിങ്കളാഴ്ചയും) തീയതികളിലായി ശമ്പളം നല്കുമെന്ന് ​ഗതാ​ഗത മന്ത്രി. സാധനങ്ങൾ വാങ്ങുന്നതിന് അനുവദിച്ച കൂപ്പൺ ആരിലും അടിച്ചേൽപ്പിക്കില്ലെന്നും മന്ത്രി ആന്റണി രാജു. 



ഹൈക്കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് കൂപ്പൺ അനുവദിച്ച് ഉത്തരവിറക്കിയത്. സപ്ലൈക്കോ, കൺസ്യൂമർ ഫെഡ്, മാവേലി സ്റ്റോർ എന്നിവിടങ്ങളിൽ നിന്ന് സാധനങ്ങൾ വാങ്ങാനുള്ള കൂപ്പണാണ് ജീവനക്കാർക്ക് നൽകുന്നത്. ജൂലൈ,ആഗസ്റ്റ് മാസത്തെ ശമ്പളത്തിന്റെ മൂന്നിൽ രണ്ട് ഭാഗത്തിനു പകരമാണ് കൂപ്പൺ അനുവദിച്ചത്. 



എന്നാൽ സാധനങ്ങൾ വാങ്ങാൻ കൂപ്പൺ നല്കുന്നതിൽ സിഐടിയു എതിർപ്പ് പ്രകടിച്ചു. കൂപ്പൺ വേണ്ടെന്നും ശമ്പളത്തിന് പകരം കൂപ്പൺ സ്വീകരിക്കില്ലെന്നും സിഐടിയു വ്യക്തമാക്കി. 


കൂപ്പൺ നല്കാനുള്ള തീരുമാനം തൊഴിലാളികളെ അപമാനിക്കുന്നതെന്നും മുഖ്യമന്ത്രിയുമായുള്ള ചർച്ചയിൽ എതിർപ്പ് അറിയിക്കുമെന്നും സംഘടന അറിയിച്ചു. 

Reactions

MORE STORIES

പാലായിൽ പുളിയ്ക്കകണ്ടം കുടുംബത്തിലെ മൂന്ന് പേർക്കും ജയം
ഇനി പാലാ ഭരണം തീരുമാനിക്കുക പുളിക്കക്കണ്ടം കുടുംബാം​ഗങ്ങൾ!
പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
പാലാ നഗരസഭ: ജോർജ്കുട്ടി ചെറുവള്ളി (അഞ്ചാം വാർഡ്) വിജയിച്ചു
മുൻ ചെയർമാൻമാരായ ദമ്പതികൾക്ക് ഉജ്വല വിജയം, ഷാജുവും ബെറ്റിയും വീണ്ടും ഒന്നിച്ച് നഗരസഭയിൽ
പാലാ നഗരസഭ പതിനേഴാം വാർഡിൽ സനിൽ രാഘവന് (കേരള കോൺ. (എം) കന്നി അങ്കത്തിൽ വിജയം
മുൻ ചെയർപേഴ്സൺ ബിജി ജോജോ (കേരളാ കോൺഗ്രസ് (എം) വിജയിച്ചു
മാണി.സി.കാപ്പന്റെ വാർഡ് ജോസ്.കെ.മാണി പിടിച്ചു, ജിജി ബൈജു കൊല്ലംപറമ്പിൽ വിജയിച്ചു
തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ ഇന്ന്
പാലാ നഗരസഭ: ഇരുപത്തി ഒന്നാം വാർഡിൽ ലീന സണ്ണി കേരള കോൺ.(എം) വിജയിച്ചു