Hot Posts

6/recent/ticker-posts

പ്രയോജനം ചെയ്യാതെ പേവിഷ വാക്സിൻ : പെൺകുട്ടി ​ഗുരുതരാവസ്ഥയിൽ


പത്തനംതിട്ട: രണ്ടാഴ്ചമുന്‍പ് തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലിരുന്ന 12 വയസ്സുകാരി ഗുരുതരാവസ്ഥയില്‍. റാന്നി പെരുനാട് മന്ദപ്പുഴ ചേര്‍ത്തലപ്പടി ഷീനാ ഭവനില്‍ ഹരീഷിന്റെ മകള്‍ അഭിരാമിയെയാണ് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. പാല്‍ വാങ്ങാന്‍ പോകുന്നതിനിടെയാണ് തെരുവുനായ കുട്ടിയെ കടിച്ചത്.



കൈയിലും കാലിലും കണ്ണിലുമായി ഏഴിടത്ത് കടിയേറ്റു. പത്തനംതിട്ട ജനറല്‍ ആശുപത്രിയിലാണ് ചികിത്സ തേടിയത്. പ്രതിരോധവാക്‌സിനും നല്‍കി. 



വെള്ളിയാഴ്ച വൈകീട്ടോടെ തീരെ വയ്യാതായ കുട്ടിയെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും സ്ഥിതി ഗുരുതരമായതിനാല്‍ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. കുട്ടിയെ ഇപ്പോള്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.


കഴിഞ്ഞ മാസം 14-ാം തിയതിയാണ് അഭിരാമിയെ നായ കടിച്ചത്. കടിയേറ്റ അഭിരാമിയെ പ്രാഥമിക ചികിത്സകള്‍ക്ക് ശേഷം ജനറല്‍ ആശുപത്രിയിലെത്തിച്ചു. പേ വിഷബാധയ്ക്കുള്ള ആദ്യ കുത്തിവെപ്പ് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നിന്നാണ് എടുത്തത്.

പെരിനാട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ നിന്ന് രണ്ടും മൂന്നും കുത്തിവെപ്പുകള്‍ എടുത്തു. ഈ മാസം പത്തിനാണ് നാലാമത്തെ കുത്തുവെപ്പ് എടുക്കേണ്ടിയിരുന്നത്. എന്നാല്‍ അതിന് മുമ്പേ കുട്ടിയുടെ ആരോഗ്യ നില വഷളാകുകയായിരുന്നു.

Reactions

MORE STORIES

പാലായിൽ പുളിയ്ക്കകണ്ടം കുടുംബത്തിലെ മൂന്ന് പേർക്കും ജയം
പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
ഇനി പാലാ ഭരണം തീരുമാനിക്കുക പുളിക്കക്കണ്ടം കുടുംബാം​ഗങ്ങൾ!
മുൻ ചെയർപേഴ്സൺ ബിജി ജോജോ (കേരളാ കോൺഗ്രസ് (എം) വിജയിച്ചു
പാലാ നഗരസഭ: ജോർജ്കുട്ടി ചെറുവള്ളി (അഞ്ചാം വാർഡ്) വിജയിച്ചു
പാലാ നഗരസഭ പതിനേഴാം വാർഡിൽ സനിൽ രാഘവന് (കേരള കോൺ. (എം) കന്നി അങ്കത്തിൽ വിജയം
മുൻ ചെയർമാൻമാരായ ദമ്പതികൾക്ക് ഉജ്വല വിജയം, ഷാജുവും ബെറ്റിയും വീണ്ടും ഒന്നിച്ച് നഗരസഭയിൽ
മാണി.സി.കാപ്പന്റെ വാർഡ് ജോസ്.കെ.മാണി പിടിച്ചു, ജിജി ബൈജു കൊല്ലംപറമ്പിൽ വിജയിച്ചു
തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ ഇന്ന്
പാലാ നഗരസഭ: ഇരുപത്തി ഒന്നാം വാർഡിൽ ലീന സണ്ണി കേരള കോൺ.(എം) വിജയിച്ചു