Hot Posts

6/recent/ticker-posts

ജഡ്ജിയെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ മാപ്പപേക്ഷിച്ച് ബൈജു കൊട്ടാരക്കര


നടിയെ ആക്രമിച്ച കേസ് പരിഗണിക്കുന്ന വിചാരണക്കോടതി ജഡ്ജിയെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ സംവിധായകന്‍ ബൈജു കൊട്ടാരക്കര മാപ്പ് പറഞ്ഞു. തിങ്കളാഴ്ച ഹൈക്കോടതിയില്‍ നേരിട്ട് ഹാജരായാണ് സംവിധായകന്‍ നിരുപാധികം മാപ്പ് അപേക്ഷിച്ചത്. 



ജുഡീഷ്യറിയെയോ ന്യായാധിപരെയോ മോശക്കാരായി ചിത്രീകരിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, തിങ്കളാഴ്ച കോടതിയില്‍ പറഞ്ഞ കാര്യങ്ങള്‍ രേഖാമൂലം നല്‍കാനായിരുന്നു ഹൈക്കോടതിയുടെ നിര്‍ദേശം.


ഇതിനായി രണ്ടാഴ്ചത്തെ സമയവും അനുവദിച്ചു. കേസില്‍ നേരിട്ട് ഹാജരാകുന്നതില്‍ ഇളവ് വേണമെന്ന് ബൈജു കൊട്ടാരക്കര ആവശ്യപ്പെട്ടെങ്കിലും കോടതി ഇത് അംഗീകരിച്ചില്ല. 


ചാനല്‍ ചര്‍ച്ചയില്‍ വിചാരണക്കോടതി ജഡ്ജിക്കെതിരേ നടത്തിയ പരാമര്‍ശത്തിലാണ് ബൈജു കൊട്ടാരക്കരയ്‌ക്കെതിരേ ഹൈക്കോടതി സ്വമേധയാ കോടതിയലക്ഷ്യ നടപടി സ്വീകരിച്ചത്. 


കോടതിയലക്ഷ്യ ഹര്‍ജിയില്‍ നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇദ്ദേഹത്തിന് നേരത്തെ നോട്ടീസ് നല്‍കിയിരുന്നെങ്കിലും ഹാജരായിരുന്നില്ല. ഇതോടെയാണ് വിശദീകരണം നല്‍കാനായി തിങ്കളാഴ്ച നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി അന്ത്യശാസനം നല്‍കിയത്. ഇത് അവസാനത്തെ അവസരമാകുമെന്നും കോടതി വ്യക്തമാക്കിയിരുന്നു.

Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു