Hot Posts

6/recent/ticker-posts

ഇരുട്ട് ജോമോൻ പോലീസ് പിടിയിൽ


നിരവധി കേസുകളിൽ പ്രതിയായ പാലാ മീനച്ചിൽ തെങ്ങുംതോട്ടം ഭാഗത്ത് പാറയിൽ വീട്ടിൽ ആന്റണി മകൻ ഇരുട്ട് ജോമോൻ എന്നറിയപ്പെടുന്ന ജോമോൻ (49) നെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. 


പാലായില്‍ ഹോട്ടൽ നടത്തുന്ന കിഷോർ സെബാസ്റ്റ്യൻ എന്നയാളെ ചീത്തവിളിക്കുകയും, ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിലാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. 


ഇയാൾ മുൻപ് ഈ ഹോട്ടലിൽ അടിപിടി ഉണ്ടാക്കിയതിന് കിഷോർ ഇയാള്‍ക്കെതിരെ പാലാ സ്റ്റേഷനില്‍ കേസ് കൊടുത്തിരുന്നു. ഈ കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് കഴിഞ്ഞ ദിവസം കിഷോറിനെ ചീത്ത വിളിക്കുകയും, ഭീഷണിപ്പെടുത്തുകയും ചെയ്തത്. 


ഇയാളുടെ പരാതിയെ തുടർന്ന് പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷസംഘം ജോമോനെ പിടികൂടുകയുമായിരുന്നു.


ഇയാള്‍ക്ക് പാലാ സ്റ്റേഷനിൽ വധശ്രമം, അടിപിടി, മോഷണം എന്നിങ്ങനെ നിരവധി കേസുകള്‍ നിലവിലുണ്ട്. പാലാ സ്റ്റേഷൻ എസ്.എച്ച്.ഓ കെ.പി ടോംസൺ, എസ്.ഐ മാരായ അഭിലാഷ് എം ഡി, ഷാജി സെബാസ്റ്റ്യൻ, സി.പി.ഓ സുമീഷ് മാക്മില്ലൻ എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു.

Reactions

MORE STORIES

പാലായിൽ പുളിയ്ക്കകണ്ടം കുടുംബത്തിലെ മൂന്ന് പേർക്കും ജയം
ഇനി പാലാ ഭരണം തീരുമാനിക്കുക പുളിക്കക്കണ്ടം കുടുംബാം​ഗങ്ങൾ!
പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
പാലാ നഗരസഭ: ജോർജ്കുട്ടി ചെറുവള്ളി (അഞ്ചാം വാർഡ്) വിജയിച്ചു
മുൻ ചെയർപേഴ്സൺ ബിജി ജോജോ (കേരളാ കോൺഗ്രസ് (എം) വിജയിച്ചു
പാലാ നഗരസഭ പതിനേഴാം വാർഡിൽ സനിൽ രാഘവന് (കേരള കോൺ. (എം) കന്നി അങ്കത്തിൽ വിജയം
മുൻ ചെയർമാൻമാരായ ദമ്പതികൾക്ക് ഉജ്വല വിജയം, ഷാജുവും ബെറ്റിയും വീണ്ടും ഒന്നിച്ച് നഗരസഭയിൽ
മാണി.സി.കാപ്പന്റെ വാർഡ് ജോസ്.കെ.മാണി പിടിച്ചു, ജിജി ബൈജു കൊല്ലംപറമ്പിൽ വിജയിച്ചു
തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ ഇന്ന്
പാലാ നഗരസഭ: ഇരുപത്തി ഒന്നാം വാർഡിൽ ലീന സണ്ണി കേരള കോൺ.(എം) വിജയിച്ചു