Hot Posts

6/recent/ticker-posts

കേരള കോൺഗ്രസ് (എം) പാലാ നിയോജക മണ്ഡലം കമ്മിറ്റി ഇന്ന്


പാലാ: കേരള കോൺഗ്രസ്‌ (എം) സെമി കേഡർ രൂപത്തിൽ വാർഡ് തലംമുതൽ സംസ്ഥാന തലംവരെ തിരഞ്ഞെടുപ്പ് നടത്തി പുതിയ പാർട്ടി ഭാരവാഹികൾ വന്ന പശ്ചാത്തലത്തിൽ പുതിയ പ്രവർത്തന ശൈലിക്കു രൂപം നൽകുകയാണ്. ഇന്ന് (ശനി)പാലാ നിയോജക മണ്ഡലം പാർട്ടി വാർഡ് പ്രസിഡന്റ്‌മാർ ഉൾപ്പടെ ഉള്ളവരെയും പോഷക സംഘടനാ ഭാരവാഹികളെയും പങ്കെടുപ്പിച്ചു കൊണ്ടുള്ള ജനറൽ ബോഡി പാലാ നെല്ലിയാനി ലയൺസ് ക്ലബ്‌ ഓഡിറ്റോറിയത്തിൽ ചേരും. ഉച്ചകഴിഞ്ഞ് 2.30 നാണ് കമ്മിറ്റി.


അടുത്ത ഒരു വർഷത്തേക്കുള്ള സംഘടനാ പ്രവർത്തനങ്ങളുടെ രൂപരേഖ സമ്മേളനം ചർച്ച ചെയ്ത് തീരുമാനിക്കും. നഗരസഭയിലേയും 12 പഞ്ചായത്തുകളിലെയും നിലവിലുള്ള പാർട്ടിയുടെ സ്റ്റാറ്റസ് റിപ്പോർട്ട്‌ മണ്ഡലം പ്രസിഡന്റ്മാർ കമ്മറ്റിയിൽ അവതരിപ്പിക്കും. 




സംസ്ഥാന, ജില്ലാ, നിയോജക മണ്ഡലം ഭാരവാഹികൾക്ക് പ്രത്യേകമായ ചുമതലകൾ വീതിച്ചു നൽകും. പോഷകസംഘനാ പ്രവർത്തനങ്ങൾ സമഗ്രമായി വിലയിരുത്തും. സമ്മേളനം പാർട്ടി ചെയർമാൻ ജോസ് കെ മാണി എം.പി ഉൽഘാടനം ചെയ്യും. നിയോജക മണ്ഡലം പ്രസിഡന്റ്‌ ടോബിൻ കെ അലക്സ്‌ അധ്യക്ഷത വഹിക്കും. 


കോട്ടയം ജില്ല പ്രസിഡന്റ്‌ പ്രൊഫ. ലോപ്പസ് മാത്യു പുതിയ സംഘടനാ പ്രവർത്തനവും രീതികളും വിശദീകരിക്കും. പാർട്ടി വൈസ് ചെയർമാൻ തോമസ് ചാഴികാടൻ എം.പി, പാർട്ടി നേതാക്കളായ ജോസ് ടോം, കെ ജെ ഫിലിപ്പ് കുഴികുളം, ബേബി ഉഴുത്തുവാൽ, നിർമ്മല ജിമ്മി, സാജൻ തൊടുക, ബൈജു പുതിയെടുത്തുചാലിൽ, പെണ്ണമ്മ ജോസഫ്, പാർട്ടി പോഷക സംഘടനാ നേതാക്കൾ എന്നിവർ പങ്കെടുക്കും.


Reactions

MORE STORIES

തീക്കോയി ഹയർ സെക്കൻഡറി സ്കൂളിൽ മെഗാ രക്തദാന ക്യാമ്പ്
രാഷ്ട്രപതി ദ്രൗപതി മുർമു നാളെ പാലായിൽ: ഒരുക്കങ്ങൾ പൂർത്തിയായി
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
കോട്ടയം ജില്ലയിൽ ഡ്രോണുകളും ഹെലികോപ്റ്ററുകളും പറത്തുന്നത് നിരോധിച്ചു
'പാലാ ഫുഡ് ഫെസ്റ്റ് - 2025': പാലായിൽ രുചിയുടെ മഹാമേളയ്ക്ക് തിരികൊളുത്തി
'മൊൻത' അതിതീവ്ര ചുഴലിക്കാറ്റായി മാറും!
ഫാത്തിമാപുരം കമ്പനിയുടെ വിപണനകേന്ദ്രം അരുണാശ്ശേരിയിൽ ആരംഭിച്ചു
തീക്കോയി കുടുംബാരോഗ്യ കേന്ദ്രം പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി വീണ ജോർജ് നിർവഹിക്കും