Hot Posts

6/recent/ticker-posts

മാർ അഗസ്തീനോസ് കോളേജ് ഫുട്‍ബോൾ ടൂർണമെന്റ് 18 മുതൽ


രാമപുരം മാർ ആഗസ്തീനോസ് കോളേജ് സംഘടിപ്പിക്കുന്ന 6ാമത് മത്  ജിത്തുമെമ്മോറിയൽ ഇന്റർ കോളേജിയറ്റ് ഫുട്‍ബോൾ ടൂർണമെന്റ് ഒക്ടോബർ 18  മുതൽ 21 വരെ  തീയതികളിൽ കോളേജ് ഗ്രൗണ്ടിൽ നടക്കും.


ടൂർണ്ണമെന്റിൽ എസ് ബി കോളേജ്  ചങ്ങനാശേരി, സിഎംഎസ് കോളേജ് കോട്ടയം, സെന്റ് തോമസ് കോളേജ് പാലാ, ഹെൻറി ബേക്കർ കോളേജ് മേലുകാവ്, സെൻറ്. ജോർജ് കോളേജ് അരുവിത്തുറ, ദേവമാതാ കോളേജ് കുറവിലങ്ങാട്,  സെന്റ് ജോസഫ്‌സ് അക്കാദമി മൂലമറ്റം, മാർ ആഗസ്തീനോസ് കോളേജ് രാമപുരം എന്നീ ടീമുകൾ മാറ്റുരക്കുന്നു.  


ടൂർണ്ണമെന്റ് ഉദ്‌ഘാടനം ഒക്ടോബർ 18 വെള്ളിയാഴ്ച 3:30 ന് കേരള ഫുട്ബോൾ അസോസിയേഷൻ ജോയിന്റ് സെക്രട്ടറിയും  ജില്ലാ ഒളിമ്പിക് അസോസിയേഷൻ എക്സിക്യൂട്ടീവ് മെമ്പറുമായ അച്ചു എസ്. നിർവ്വഹിക്കും. കോളേജ് മാനേജർ റവ :ഡോ ജോർജ് വർഗ്ഗീസ്  ഞാറക്കുന്നേൽ  അധ്യഷത വഹിക്കും.


പ്രിൻസിപ്പൽ ഡോ ജോയ് ജേക്കബ് , ടൂർണ്ണമെന്റ് കോ ഓർഡിനേറ്റർ മനോജ് ചീങ്കല്ലേൽ തുടങ്ങിയവർ ആശംസകൾ അർപ്പിക്കും.  ടൂർണ്ണമെന്റ് ജേതാക്കൾക്ക് ജിത്തുമെമ്മോറിയൽ  എവർ റോളിങ്ങ് ട്രോഫിയും  ക്യാഷ് അവാർഡും, റണ്ണേഴ്‌സ് അപ്പിന്‌ എവർ റോളിങ്ങ് ട്രോഫിയും  ക്യാഷ് അവാർഡും നൽകും.


Reactions

MORE STORIES

പാലായിൽ പുളിയ്ക്കകണ്ടം കുടുംബത്തിലെ മൂന്ന് പേർക്കും ജയം
ഇനി പാലാ ഭരണം തീരുമാനിക്കുക പുളിക്കക്കണ്ടം കുടുംബാം​ഗങ്ങൾ!
പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
പാലാ നഗരസഭ: ജോർജ്കുട്ടി ചെറുവള്ളി (അഞ്ചാം വാർഡ്) വിജയിച്ചു
മുൻ ചെയർമാൻമാരായ ദമ്പതികൾക്ക് ഉജ്വല വിജയം, ഷാജുവും ബെറ്റിയും വീണ്ടും ഒന്നിച്ച് നഗരസഭയിൽ
പാലാ നഗരസഭ പതിനേഴാം വാർഡിൽ സനിൽ രാഘവന് (കേരള കോൺ. (എം) കന്നി അങ്കത്തിൽ വിജയം
മുൻ ചെയർപേഴ്സൺ ബിജി ജോജോ (കേരളാ കോൺഗ്രസ് (എം) വിജയിച്ചു
മാണി.സി.കാപ്പന്റെ വാർഡ് ജോസ്.കെ.മാണി പിടിച്ചു, ജിജി ബൈജു കൊല്ലംപറമ്പിൽ വിജയിച്ചു
തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ ഇന്ന്
പാലാ നഗരസഭ: ഇരുപത്തി ഒന്നാം വാർഡിൽ ലീന സണ്ണി കേരള കോൺ.(എം) വിജയിച്ചു