Hot Posts

6/recent/ticker-posts

ഭാര്യയെ വെട്ടിയശേഷം ഒളിവില്‍ പോയയാള്‍ തൂങ്ങിമരിച്ച നിലയില്‍


കോട്ടയം: ഭാര്യയെ വെട്ടിയശേഷം ഒളിവില്‍ പോയ കാണക്കാരി കളപ്പുര വെച്ചയമുകളില്‍ പ്രദീപ്കുമാറിനെ (44) തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. 14നാണ് കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യ മഞ്ജുവിനെ ഇയാള്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചത്.


മഞ്ജുവിന്റെ കഴുത്തിനും തലയ്ക്കും പരിക്കേല്‍ക്കുകയും തടയാന്‍ ശ്രമിക്കവേ മൂന്നു കൈവിരലുകള്‍ അറ്റുപോവുകയും ചെയ്തിരുന്നു.മഞ്ജു കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലാണ്.


പ്രദീപിനായി പൊലീസ് തെരച്ചില്‍ നടത്തുന്നതിനിടെയാണ് ഇന്നലെ ഉച്ചയോടെ ഉഴവൂര്‍ അരീക്കര പള്ളിപ്പാറയിലെ രാജുവിന്റെ ഉടമസ്ഥതയിലുള്ള റബര്‍ തോട്ടത്തില്‍ മൃതദേഹം കണ്ടെത്തിയത്.


മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്ന് രാമപുരം എസ്.ഐ കെ.ബി ജയന്‍ പറഞ്ഞു.പ്രദീപിന്റെ ഫോണ്‍ ഓണായിരുന്നതിനാല്‍ ടവര്‍ ലൊക്കേഷന്‍ വഴിയാണ് പൊലീസിന് ഇവിടെയെത്താന്‍ കഴിഞ്ഞത്.


സമീപത്ത് ഭക്ഷണം കഴിച്ചതിന്റെ അവശിഷ്ടങ്ങളും കണ്ടെത്തിയിരുന്നു.മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി. മക്കള്‍- അഭിനയ,അഭിനവ്.

Reactions

MORE STORIES

പാലായിൽ പുളിയ്ക്കകണ്ടം കുടുംബത്തിലെ മൂന്ന് പേർക്കും ജയം
ഇനി പാലാ ഭരണം തീരുമാനിക്കുക പുളിക്കക്കണ്ടം കുടുംബാം​ഗങ്ങൾ!
പാലാ നഗരസഭ: ജോർജ്കുട്ടി ചെറുവള്ളി (അഞ്ചാം വാർഡ്) വിജയിച്ചു
മുൻ ചെയർമാൻമാരായ ദമ്പതികൾക്ക് ഉജ്വല വിജയം, ഷാജുവും ബെറ്റിയും വീണ്ടും ഒന്നിച്ച് നഗരസഭയിൽ
പാലാ നഗരസഭ പതിനേഴാം വാർഡിൽ സനിൽ രാഘവന് (കേരള കോൺ. (എം) കന്നി അങ്കത്തിൽ വിജയം
പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
മാണി.സി.കാപ്പന്റെ വാർഡ് ജോസ്.കെ.മാണി പിടിച്ചു, ജിജി ബൈജു കൊല്ലംപറമ്പിൽ വിജയിച്ചു
തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ ഇന്ന്
മുൻ ചെയർപേഴ്സൺ ബിജി ജോജോ (കേരളാ കോൺഗ്രസ് (എം) വിജയിച്ചു
പാലാ നഗരസഭ: ഇരുപത്തി ഒന്നാം വാർഡിൽ ലീന സണ്ണി കേരള കോൺ.(എം) വിജയിച്ചു