Hot Posts

6/recent/ticker-posts

വിജയത്തിളക്കത്തിൽ പാലാ സെന്റ് തോമസ് കോളേജിലെ എൻസിസി നേവൽവിങ് കേഡറ്റുകൾ


പാലാ: 5 K  നേവൽ എൻ സി സി യൂണിറ്റ് ചങ്ങനാശ്ശേരിക്ക് കീഴിൽ പ്രവർത്തിക്കുന്ന പാലാ സെന്റ് തോമസ് കോളേജ് നേവൽ വിങിലെ കേഡറ്റുമാരായ ജോ ജെ ജോസഫ് , ഭരത് എസ് എന്നിവർ ഒക്ടോബർ 2 മുതൽ  12 വരെ വിശാഖപട്ടണത്ത് നടന്ന ഓൾ ഇന്ത്യ നൗ സൈനിക് ക്യാമ്പിൽ പങ്കെടുത്ത്  വെള്ളി മെഡൽ കരസ്ഥമമാക്കി.


കൊല്ലത്തും കൊച്ചി നേവൽ ബേസിലുമായി നടന്ന അഞ്ചു ദശദിന ക്യാമ്പുകളിലെ മികച്ച പ്രകടനത്തിലൂടെയാണ് കേരള & ലക്ഷദ്വീപ് ഡയറക്ടറേറ്റിനെ പ്രതിനിധീകരിച്ച് നൗ സൈനിക് ക്യാമ്പിൽ പങ്കെടുക്കാൻ യോഗ്യത നേടിയത്. സെമാഫോർ, ഡ്രിൽ എന്നീ ഇനങ്ങളിൽ കേഡറ്റ്സ് പങ്കെടുക്കുകയും ഡ്രിൽ കോംപ്പെറ്റീഷനിൽ കേരള ഡയറക്ടറേറ്റിനു വേണ്ടി വെള്ളി മെഡൽ നേടുകയും ചെയ്തു.




ചെങ്ങന്നൂർ കാടുവെട്ടൂർ വീട്ടിൽ ജോസഫ് - മറിയമ്മ മകൻ ജോ രണ്ടാം വർഷ ബിസിഎ വിദ്യാർത്ഥിയും കോഴിക്കോട് കുറ്റ്യാടി തേങ്ങാക്കല്ലുങ്കൽ വീട്ടിൽ  സുഗുണൻ - ശ്രീജ മകൻ ഭരത് രണ്ടാം വർഷ ബോട്ടണി വിദ്യാർത്ഥിയുമാണ്.


സെന്റ് തോമസ് കോളേജ് പ്രിൻസിപ്പൽ ഫാ. ജെയിംസ് ജോൺ മംഗലത്ത്, വൈസ് പ്രിൻസിപ്പൽമാരായ  ജോജി അലക്സ് , ഡോ. ഡേവിസ് സേവ്യർ എൻസിസി നേവൽ വിങ് സിറ്റിഒ ഡോ. അനീഷ്‌ സിറിയക്, കേഡറ്റ് ക്യാപ്റ്റൻ ശ്രീജിത്ത്‌ വി, പിഒസി മാരായ അഭിജിത് പി അനിൽ, വിശാൽ കൃഷ്ണ, നിഖിൽ ജോഷി, മറ്റു അധ്യാപകരും ഈ നേട്ടം കൈവരിച്ചതിൽ അഭിനന്ദനങ്ങൾ അറിയിച്ചു.


ഓൾ ഇന്ത്യ നൗ സൈനിക് ക്യാമ്പിൽ പങ്കെടുക്കാൻ സാധിച്ച കേഡറ്റ്സ്, സെന്റ് തോമസ് കോളേജിനും നേവൽ വിങ്ങിനും പ്രചോദനവും അഭിമാനവുമാണ്.

Reactions

MORE STORIES

മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
എസ്എസ്എൽസി പരീക്ഷാഫലം നാളെ
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
ഈരാറ്റുപേട്ട ഗവ. മുസ്‌ലിം എൽ പി സ്കൂൾ ഇനി സമ്പൂർണ്ണ ഡിജിറ്റൽ വിദ്യാലയം
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം ഇന്ന് 4 മണിക്ക് സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ നടത്തും
പാലാ രൂപത മിഷനറി സംഗമം മെയ് 10, പ്രവിത്താനം മാർ ആഗസ്‌തിനോസ് ഫൊറോന പളളിയിൽ