Hot Posts

6/recent/ticker-posts

ശ്രദ്ധേയമായി യുവജനങ്ങളുടെയും കുടുംബാം​ഗങ്ങളുടെയും രക്തദാനം


ഇടമറുക്: രക്തദാനം മഹാദാനം എന്ന മഹത്തായ സന്ദേശം ജനങ്ങളിൽ എത്തിക്കുന്നതിനായി  ജില്ലാ ആരോഗ്യ വകുപ്പ്, പാലാ ബ്ലഡ് ഫോറം, ലയൺസ് ഇൻ്റർനാഷണൽ യൂത്ത് എംപയർമെൻ്റ്, അരുവിത്തുറ ലയൺസ് ക്ലബ്ബ്, എച്ച് ഡി എഫ് സി ബാങ്ക് എന്നിവയുടെ സഹകരണത്തോടെ ഇടമറുക് എസ് എം വൈ എം  യൂണിറ്റിൻ്റെ നേത്യത്വത്തിൽ നടത്തിയ സന്നദ്ധ രക്തദാന ക്യാമ്പ് ശ്രദ്ധേയമായി. 


ഇടമറുക് സെൻ്റ് ആൻ്റണീസ് പള്ളി അങ്കണത്തിൽ നടന്ന ക്യാമ്പ് എസ് എം വൈ എം ഡയറക്ടർ ഫാ. ജോസഫ് കൊച്ചുമുറിയിൽ ഉദ്ഘാടനം ചെയ്തു. പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം രക്തദാനസന്ദേശം നല്കി. 


ലയൺസ് ഡിസ്ട്രിക് ചെയർമാൻ സിബി പ്ലാത്തോട്ടം,  ഡോക്ടർ റിയാ റെച്ചൽ സൈമൺ, ബാങ്ക് ഡെപ്യൂട്ടി മാനേജർ ശ്രീകുമാർ ജി,
എസ് എം വൈ എം യുണിറ്റ് പ്രസിഡന്റ്‌ ഡോൺ റോബി, സെക്രട്ടറി സിബിൻ സണ്ണി, സിസ്റ്റർ ജോയൽ എസ് എച്ച്, സിസ്റ്റർ റോസ് എസ് എച്ച്, അരുവിത്തുറ ലയൺസ് ക്ലബ്ബ് ഭാരവാഹികളായ ഡോ.കുര്യാച്ചൻ ജോർജ്, ജോജോ പ്ലാത്തോട്ടം, ജോസ് മനയ്ക്കൽ, വി എം മാത്യു , അബ്രാഹം തടിക്കൽ എന്നിവർ ആശംസകൾ അർപ്പിച്ചു.


ക്യാമ്പിൽ അൻപതോളം പേർ രക്തം ദാനം ചെയ്തു.  മാതാപിതാക്കളും മക്കളും ഒരുമിച്ച് വന്ന് രക്തം ദാനം ചെയ്തതും ശ്രദ്ധേയമായി. ക്യാമ്പ് നയിച്ചത് ലയൺസ് - എസ് എച്ച് എം സി ബ്ലഡ് ബാങ്ക് കോട്ടയം  ആണ്.


പാലാ ബ്ലഡ് ഫോറത്തിൻ്റെയും ലയൺസ് ഡിസ്ട്രിറ്റിന്റെയും നേതൃത്വത്തിൽ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും വിവിധ സംഘടനകളുടേയും സഹകരണത്തോടെ രക്തദാന ക്യാമ്പുകൾ നടത്തി വരികയാണെന്ന് പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനറും ലയൺസ് ഡിസ്ട്രിക് ചെയർപേഴ്സണും ആയ ഷിബു തെക്കേമറ്റം പറഞ്ഞു . ക്യാമ്പുകൾ നടത്തുവാൻ തയാറായിട്ടുള്ള സംഘടനകൾക്കും വ്യക്തികൾക്കും 9447043388 എന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.

Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
കന്യാസ്ത്രീകൾക്കെതിരെ നടത്തുന്നത് ഭരണകൂട ഭീകരത: കേരള കോൺഗ്രസ് (എം) പന്തം കൊളുത്തി പ്രകടനവും പ്രതിഷേധയോഗവും കോട്ടയത്ത്
യുണൈറ്റഡ് മര്‍ച്ചന്റ്‌സ് ചേമ്പര്‍ ഓണാഘോഷ ലോഗോ ഉദ്ഘാടനം ചെയ്തു
മാരക ലഹരികള്‍ ഭയാനകമായ വിപത്തുകള്‍ വാരിവിതയ്ക്കുന്നു, ജാഗ്രത വേണം -  ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്
വികസന സദസ്: കോട്ടയം ജില്ലയില്‍ 26 മുതല്‍, എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലും നടത്തും
എസ്.എം.വൈ.എം തീക്കോയി ഫൊറോന കലോത്സവം: വെള്ളികുളത്തിന് ഓവറോൾ ചാമ്പ്യൻഷിപ്പ്
അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിൽ കഴിയുന്ന കന്യാസ്ത്രീകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഭരണങ്ങാനത്ത് ജപമാല പ്രദക്ഷിണം