Hot Posts

6/recent/ticker-posts

പാർലമെൻ്റ് തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ബഹുജന അടിത്തറ ശക്തിപ്പെടുത്താൻ കേരള കോൺ​ഗ്രസ്(എം)


പാലാ: പാർലമെൻ്റ് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ബഹുജന അടിത്തറ ശക്തിപ്പെടുത്തി എൽ.ഡി.എഫ് മുന്നേറ്റത്തിന് ശക്തമായ പ്രചാരണത്തിനുള്ള കർമ്മ പരിപാടിക്ക് കേരള കോൺ.(എം) രൂപം നൽകിയതായി കേരള കോൺ (എം) ചെയർമാൻ ജോസ്.കെ.മാണി എം.പി പറഞ്ഞു.


യുവതലമുറയെ കാർന്നുതിന്നുന്ന ലഹരി വ്യാപനത്തിനെതിരെ പ്രദേശിക തലത്തിൽ ശക്തമായ ഇടപെടലും ബോധവൽക്കരണവും നടത്തുമെന്ന് ജോസ് .കെ .മാണി പറഞ്ഞു.കേരളത്തിലെ പ്രാദേശിക കക്ഷികളിൽ ജനകീയ അടിത്തറയുള്ള ഏക രാഷ്ട്രീയ കക്ഷി കേരള കോൺഗ്രസ് (എം) മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. 




യു.ഡി.എഫിൽ ഉണ്ടായിരുന്നതിനേക്കാളും അംഗീകാരം ഇന്ന് എൽ.ഡി.എഫിൽ ലഭിക്കുന്നതായും ജോസ്.കെ.മാണി പറഞ്ഞു.
പാലാ നിയോജക മണ്ഡലം ജനറൽ ബോഡി യോഗവും ജനപ്രതിനിധി സംഗമവും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന, ജില്ലാ ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ടവർക്ക് യോഗത്തിൽ സ്വീകരണം നൽകി. 


പ്രസിഡണ്ട് ടോബിൻ കെ.അലക്സ് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. തോമസ് ചാഴികാടൻ എം.പി മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡണ്ട് പ്രൊഫ.ലോപ്പസ് മാത്യു, അഡ്വ.ജോസ് ടോം, മുഹമ്മദ് ഇക്ബാൽ, ഫിലിപ്പ് കുഴികുളം, ബേബി ഉഴുത്തുവാൽ, ബൈജു ജോൺ, ബെന്നി തെരുവത്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് നിർമ്മല ജിമ്മി, പെണ്ണമ്മ ജോസഫ്, ടോബി തൈപ്പറമ്പിൽ, സുനിൽ പയ്യപ്പളളി, ഔസേപ്പച്ചൻ വാളിപ്ലാക്കൽ, ഡി.പ്രസാദ്, സാജൻ തൊടുക, നഗരസഭാ ചെയർമാൻ ആൻ്റോ പടിഞ്ഞാറേക്കര ,ബൈജു കൊല്ലം പറമ്പിൽ, സാജോ പൂവത്താനി ,ഇ.വി.പ്രഭാകരൻ, സോണി തെക്കേൽ, മാത്തുകുട്ടി കുഴിഞ്ഞാലി, ജോർജ് വേരനാകുന്നേൽ എന്നിവർ പ്രസംഗിച്ചു.


Reactions

MORE STORIES

പാലാ രൂപതാ കുടുംബ കൂട്ടായ്മയുടെ 'ജീവമന്ന ' വചന പഠന പരമ്പര ഉദ്ഘാടനം ചെയ്തു
വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ പ്രഭാതഭക്ഷണ വിതരണ ഉദ്ഘാടനം നടന്നു
നേത്ര പരിശോധനാ ക്യാമ്പ് നാളെ പാലായിൽ
വോട്ടർപട്ടിക: ഓഗസ്റ്റ് 12 വരെ പേരു ചേർക്കാം
പാലായിൽ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം
'കൃഷിയിടം മുതൽ കർഷകർക്കൊപ്പം' സമഗ്ര പദ്ധതി നടപ്പിലാക്കും: മാർ ജോസഫ് കല്ലറങ്ങാട്ട്
ദുർഗ് സംഭവം: ആസൂത്രിതം, കള്ളക്കേസ് പിൻവലിക്കണം, കുറ്റവാളികളെ തുറുങ്കിലടയ്ക്കണം: ഡാൻ്റീസ് കൂനാനിക്കൽ
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
പാലാ രൂപത പ്ലാറ്റിനം ജൂബിലി സ്‌മാരക പാലാ സാൻതോം ഫുഡ് ഫാക്ടറി ഉദ്ഘാടനം ജൂലൈ 14 ന്
വിവേചനങ്ങൾക്കതീതമായി മനുഷ്യനെ സമീപിക്കാൻ സാധിക്കുന്നതാണ് ഏറ്റവും വലിയ സന്തോഷം: ഷാഹുൽ ഹമീദ് ഐ.പി.എസ്