Hot Posts

6/recent/ticker-posts

ബിഷപ്പ് വയലിൽ സമൂഹനന്മയ്ക്കായി പ്രവർത്തിച്ച ആത്മീയാചാര്യൻ: ഗവർണർ


തിരുവനന്തപുരം/പാലാ: സമൂഹ നന്മയ്ക്കായി ദീർഘവീക്ഷണത്തോടെ പ്രവർത്തിച്ച ആത്മീയാചാര്യനായിരുന്നു ബിഷപ്പ് മാർ സെബാസ്റ്റ്യൻ വയലിലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അനുസ്മരിച്ചു. ഒരു കാലഘട്ടത്തിൻ്റെ പ്രകാശഗോപുരമായിരുന്നു അദ്ദേഹമെന്നും ഗവർണർ ചൂണ്ടിക്കാട്ടി. 


ബിഷപ്പ് വയലിൽ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ ദീപനാളം പബ്ളിക്കേഷൻസ് തയ്യാറാക്കിയ പാലായുടെ പ്രഥമ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വയലിലിൻ്റെ നിൻ്റെ വഴികൾ എത്ര സുന്ദരം എന്ന ആത്മകഥയുടെ രണ്ടാം പതിപ്പ് രാജ്ഭവനിൽ നടന്ന ചടങ്ങിൽ പുറത്തിറക്കി സംസാരിക്കുകയായിരുന്നു അദ്ദേഹം.


സമൂഹത്തിൻ്റെ സർവതോമുഖവും സമഗ്രവികസനവുമായിരുന്നു ബിഷപ്പ് വയലിലിൻ്റെ ലക്ഷ്യം. തൻ്റെ കാലഘട്ടത്തിൽ അതിനായി ശക്തമായ അടിത്തറപാകാനും അദ്ദേഹത്തിനു സാധിച്ചുവെന്ന് ആരിഫ് മുഹമ്മദ് ഖാൻ ചൂണ്ടിക്കാട്ടി. 


ആധുനിക പാലായുടെ ശില്പിയായി അദ്ദേഹത്തെ കണക്കാക്കുന്നത് ഇതുമൂലമാണെന്നും അദ്ദേഹം പറഞ്ഞു. ബിഷപ്പ് വയലിൽ ഫൗണ്ടേഷൻ ചെയർമാൻ പ്രൊഫ വി ജെ ജോസഫ് എക്സ് എം എൽ എ അധ്യക്ഷത വഹിച്ചു. 


ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി എബി ജെ ജോസ്, ചാവറ പബ്ളിക് സ്കൂൾ പ്രിൻസിപ്പൽ ഫാ സാബു കൂടപ്പാട്ട്, പ്രൊഫ ഡാൻ്റി ജോസഫ്, ആർ അജിരാജ്കുമാർ, ജോസഫ് കുര്യൻ എന്നിവർ സംസാരിച്ചു. പുസ്തകത്തിൻ്റെ ആദ്യ കോപ്പി ഫാ സാബു കൂടപ്പാട്ട്  ഗവർണറിൽ നിന്നും ഏറ്റുവാങ്ങി.
 
Reactions

MORE STORIES

പാലാ രൂപതാ കുടുംബ കൂട്ടായ്മയുടെ 'ജീവമന്ന ' വചന പഠന പരമ്പര ഉദ്ഘാടനം ചെയ്തു
വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ പ്രഭാതഭക്ഷണ വിതരണ ഉദ്ഘാടനം നടന്നു
നേത്ര പരിശോധനാ ക്യാമ്പ് നാളെ പാലായിൽ
വോട്ടർപട്ടിക: ഓഗസ്റ്റ് 12 വരെ പേരു ചേർക്കാം
പാലായിൽ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം
'കൃഷിയിടം മുതൽ കർഷകർക്കൊപ്പം' സമഗ്ര പദ്ധതി നടപ്പിലാക്കും: മാർ ജോസഫ് കല്ലറങ്ങാട്ട്
ദുർഗ് സംഭവം: ആസൂത്രിതം, കള്ളക്കേസ് പിൻവലിക്കണം, കുറ്റവാളികളെ തുറുങ്കിലടയ്ക്കണം: ഡാൻ്റീസ് കൂനാനിക്കൽ
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
പാലാ രൂപത പ്ലാറ്റിനം ജൂബിലി സ്‌മാരക പാലാ സാൻതോം ഫുഡ് ഫാക്ടറി ഉദ്ഘാടനം ജൂലൈ 14 ന്
വിവേചനങ്ങൾക്കതീതമായി മനുഷ്യനെ സമീപിക്കാൻ സാധിക്കുന്നതാണ് ഏറ്റവും വലിയ സന്തോഷം: ഷാഹുൽ ഹമീദ് ഐ.പി.എസ്