Hot Posts

6/recent/ticker-posts

അന്താരാഷ്ട്ര സാന്ത്വന പരിചരണ ദിനാചരണം നടത്തി


ഇൻറർ യൂണിവേഴ്സിറ്റി സെൻറർ ഫോർ ഡിസബിലിറ്റി സ്റ്റഡീസും മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയും ദയ പാലിയേറ്റീവ് കെയർ സൊസൈറ്റിയും ജില്ല ലീഗൽ സർവ്വീസ് അതോറിറ്റിയുടെ സഹകരണത്തോടെ അന്താരാഷ്ട്ര സാന്ത്വന പരിചരണ ദിനാഘോഷം നടത്തി. 


പ്രസ്തുത യോഗത്തിൽ ഭക്ഷണകിറ്റും വീൽചെയർ തുടങ്ങിയ മെഡിക്കൽ ഉപകരണങ്ങളുടെയും മെഡിക്കൽ കിറ്റിൻ്റെയും വിതരണം ദയ പാലിയേറ്റീവ് നടത്തി. അംഗപരിമിതരായിട്ടും പല മേഖലകളിൽ പ്രശസ്തരായ വ്യക്തിത്വങ്ങളായ ബിജു വർഗ്ഗീസ്, ബോബി ജെയിംസ്, അൻ്റോ ജോസഫ്, ലക്ഷ്മി എന്നിവരെ ആദരിച്ചു. 


ഫ്രീഡം ഓഫ് വീൽസ് എന്ന പേരിലുള്ള   അംഗപരിമിതരായ കലാകാരന്മാരുടെ ഗാനമേളയും നടത്തപ്പെട്ടു. യോഗത്തിൽ എംജി യൂണിവേഴ്സിറ്റി വൈസ് ചാൻസലർ സാബു തോമസ്, എംജി യൂണിവേഴ്സിറ്റി ഐയുസിഡിഎസ് ഡയറക്ടറും ദയ ജോയിൻ്റ് സെക്രട്ടറിയുമായ ഡോ പിടി ബാബുരാജ്, കോട്ടയം ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റി സബ് ജഡ്ജ് സുധീഷ് കുമാർ, ജില്ലാ പാലിയേറ്റീവ് കോർഡിനേറ്റൽ  അജിൻ ലാൽ ജോസഫ്, ദയ ചെയർമാൻ പിഎം ജയകൃഷ്ണൻ, സെക്രട്ടറി രാജീവ് കല്ലറയ്ക്കൽ ,വൈസ് ചെയർമാനും പാരാ ലീഗൽ വോളിൻ്റിയറുമായ സോജ ബേബി, ദയ കമ്മിറ്റി അംഗവും പൈനാവ് ജില്ലാ ഹോസ്പിറ്റൽ നഴ്സിംഗ് ഓഫീസർ ​ഗ്രേഡ് 1 മായ , സിന്ധു പി നാരായണൻ ,ദയ ജനറൽ കൗൺസിൽ അംഗം ലിൻസ് ജോസഫ്, കോർഡിനേറ്റൽ ജോസഫ് പീറ്റർ, ഐയുസിഡിഎസ് ഷോട്ട് ടേം ഡിപ്ലോമ കോഴ്സ് കോഓഡിനേറ്റർ മേരി സീമ എന്നിവർ പ്രസംഗിച്ചു.




Reactions

MORE STORIES

പാലായിൽ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം
നേത്ര പരിശോധനാ ക്യാമ്പ് നാളെ പാലായിൽ
വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ പ്രഭാതഭക്ഷണ വിതരണ ഉദ്ഘാടനം നടന്നു
പാലാ രൂപതാ കുടുംബ കൂട്ടായ്മയുടെ 'ജീവമന്ന ' വചന പഠന പരമ്പര ഉദ്ഘാടനം ചെയ്തു
വോട്ടർപട്ടിക: ഓഗസ്റ്റ് 12 വരെ പേരു ചേർക്കാം
ദുർഗ് സംഭവം: ആസൂത്രിതം, കള്ളക്കേസ് പിൻവലിക്കണം, കുറ്റവാളികളെ തുറുങ്കിലടയ്ക്കണം: ഡാൻ്റീസ് കൂനാനിക്കൽ
'കൃഷിയിടം മുതൽ കർഷകർക്കൊപ്പം' സമഗ്ര പദ്ധതി നടപ്പിലാക്കും: മാർ ജോസഫ് കല്ലറങ്ങാട്ട്
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
വിവേചനങ്ങൾക്കതീതമായി മനുഷ്യനെ സമീപിക്കാൻ സാധിക്കുന്നതാണ് ഏറ്റവും വലിയ സന്തോഷം: ഷാഹുൽ ഹമീദ് ഐ.പി.എസ്
പാലാ രൂപത പ്ലാറ്റിനം ജൂബിലി സ്‌മാരക പാലാ സാൻതോം ഫുഡ് ഫാക്ടറി ഉദ്ഘാടനം ജൂലൈ 14 ന്