Hot Posts

6/recent/ticker-posts

സ്വന്തം വീടിന് തീയിട്ട ശേഷം ഗൃഹനാഥന്‍ തൂങ്ങിമരിച്ചു


കോട്ടയം: കോട്ടയത്ത് സ്വന്തം വീടിനു തീയിട്ട ശേഷം ഗൃഹനാഥൻ ജീവനൊടുക്കി. കങ്ങഴ നൂലുവേലി വാലുമണ്ണേൽപ്പടി എം.വി ഹരിദാസ് (60) ആണു മരിച്ചത്. പെയിന്റിങ് തൊഴിലാളിയാണ്.


ബുധനാഴ്ച പുലർച്ചെ ഒന്നരയ്ക്കാണു സംഭവം. ഈ സമയം വീട്ടിൽ മറ്റാരുമില്ലായിരുന്നു. സ്‌ഫോടനശബ്ദം കേട്ട് അയൽക്കാർ ഉണർന്നെത്തിയപ്പോഴാണു ഹരിദാസിന്റെ വീടിന്റെ മേൽക്കൂര കത്തുന്നതു കണ്ടത്. ഉടൻ കറുകച്ചാൽ പൊലീസിൽ വിവരമറിയിച്ചു. പിന്നാലെ, പാമ്പാടിയിൽ നിന്ന് അഗ്നിരക്ഷാസേനയെത്തി തീയണച്ചു. ഇതിനിടെ മുറ്റത്തെ പ്ലാവിൽ തൂങ്ങിമരിച്ച നിലയിൽ ഹരിദാസിനെ കണ്ടെത്തി.


വീട്ടിലെ റഫ്രിജറേറ്റർ പൊട്ടിത്തെറിച്ചാണു സ്‌ഫോടനം ഉണ്ടായതെന്നു പൊലീസ് പറഞ്ഞു. പാചകവാതക സിലിണ്ടർ വീട്ടിൽ നിന്നു മാറ്റിവച്ച ശേഷമാണ് ഇയാ‍ൾ തീയിട്ടത്. തീ മറ്റിടങ്ങളിലേക്കു പടരാതിരിക്കാൻ ചുറ്റും വെള്ളം നനച്ചിരുന്നു. വീട്ടുപകരണങ്ങളും വാതിലും ജനലും കത്തിനശിച്ചു.


ഹരിദാസും ഭാര്യയും മാത്രമാണു വീട്ടിൽ താമസം. കഴിഞ്ഞ ദിവസം ഭാര്യയെ വീട്ടുകാരെത്തി കൂട്ടിക്കൊണ്ടുപോയിരുന്നതായി സമീപവാസികൾ പറഞ്ഞു. ഇവർക്കു മക്കളില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. സംഭവത്തിൽ ദുരൂഹതയില്ലെന്നു കറുകച്ചാൽ പൊലീസ് പറഞ്ഞു.


Reactions

MORE STORIES

പാലായിൽ പുളിയ്ക്കകണ്ടം കുടുംബത്തിലെ മൂന്ന് പേർക്കും ജയം
ഇനി പാലാ ഭരണം തീരുമാനിക്കുക പുളിക്കക്കണ്ടം കുടുംബാം​ഗങ്ങൾ!
പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
പാലാ നഗരസഭ: ജോർജ്കുട്ടി ചെറുവള്ളി (അഞ്ചാം വാർഡ്) വിജയിച്ചു
മുൻ ചെയർപേഴ്സൺ ബിജി ജോജോ (കേരളാ കോൺഗ്രസ് (എം) വിജയിച്ചു
മുൻ ചെയർമാൻമാരായ ദമ്പതികൾക്ക് ഉജ്വല വിജയം, ഷാജുവും ബെറ്റിയും വീണ്ടും ഒന്നിച്ച് നഗരസഭയിൽ
പാലാ നഗരസഭ പതിനേഴാം വാർഡിൽ സനിൽ രാഘവന് (കേരള കോൺ. (എം) കന്നി അങ്കത്തിൽ വിജയം
മാണി.സി.കാപ്പന്റെ വാർഡ് ജോസ്.കെ.മാണി പിടിച്ചു, ജിജി ബൈജു കൊല്ലംപറമ്പിൽ വിജയിച്ചു
തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ ഇന്ന്
പാലാ നഗരസഭ: ഇരുപത്തി ഒന്നാം വാർഡിൽ ലീന സണ്ണി കേരള കോൺ.(എം) വിജയിച്ചു