പാതയില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ കൊല്ലം-എറണാകുളം മെമു ഒന്‍പത് ദിവസത്തേക്ക് റദ്ദാക്കി. കൊല്ലം- എറണാകുളം ജംഗ്ഷന്‍ മെമു (06778) സര്‍വീസിനൊപ്പം എറണാകുളം ജംഗ്ഷന്‍-കൊല്ലം മെമു സ്പെഷ്യലും (06441) ഈ മാസം 15 മുതല്‍ 21 വരെ റദ്ദാക്കി.
കൂടാതെ ഈ മാസം 24, 27 തീയതികളിലും ഇവയുടെ സര്‍വീസ് റദ്ദാക്കിയിട്ടുണ്ട്. ഇടപ്പള്ളി, മാവേലിക്കര, ചെങ്ങന്നൂര്‍, കരുനാഗപ്പള്ളി, തൃശ്ശൂര്‍ സ്റ്റേഷന്‍ പരിധികളില്‍ പാതയിലെ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് ട്രെയിന്‍ ഗതാഗതത്തില്‍ മാറ്റം.
കന്യാകുമാരി- പൂനൈ പ്രതിദിന എക്സ്പ്രസ് (16382) 18, 21, 24, 27 തീയതികളില്‍ കായംകുളം ജംഗ്ഷനില്‍ നിന്ന് ആലപ്പുഴ വഴി തിരിഞ്ഞ് പോകും. കൂടാതെ അമ്പലപ്പുഴ, ഹരിപ്പാട്, ആലപ്പുഴ, ചേര്‍ത്തല എന്നിവിടങ്ങളിലും എറണാകുളം ടൗണ്‍ കൂടാതെ ജംഗ്ഷനിലും കന്യാകുമാരി- പൂനൈ പ്രതിദിന എക്സ്പ്രസിന് സ്റ്റോപ്പ് ഉണ്ടാകും.