Hot Posts

6/recent/ticker-posts

71 വയസുകാരനെ ഹണി ട്രാപ്പിലൂടെ കുടുക്കാൻ ശ്രമിച്ച യുവതി പിടിയിൽ


കുന്നംകുളം: 71 വയസുകാരനോടൊപ്പമുള്ള നഗ്നചിത്രങ്ങള്‍ ഫോണില്‍ പകര്‍ത്തുകയും ഹണി ട്രാപ്പിലൂടെ ഭീഷണിപ്പെടുത്തി 50 ലക്ഷം രൂപ ആവശ്യപ്പെട്ട് മൂന്ന് ലക്ഷത്തോളം രൂപ തട്ടിയെടുക്കുകയും ചെയ്ത സംഭവത്തില്‍ പ്രതിയായ യുവതി അറസ്റ്റില്‍. കേസില്‍ കൂടുതല്‍ പ്രതികളുണ്ടെന്നും രാജി രണ്ടാം പ്രതിയാണെന്നും പൊലീസ് പറഞ്ഞു.  


വൃദ്ധൻ്റെ നഗ്നചിത്രങ്ങൾ പകര്‍ത്തിയ യുവതി ഈ ദൃശ്യങ്ങൾ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയെടുത്തത്. 50 ലക്ഷം രൂപ ഇയാളോട് ആവശ്യപ്പെട്ട് യുവതി മൂന്ന് ലക്ഷത്തോളം രൂപ കൈക്കലാക്കിയെടുത്തുവെന്ന് പൊലീസ് പറയുന്നു. വൃദ്ധൻ്റെ പരാതിയിൽ പെരുമ്പിലാവ് തുപ്പിലശ്ശേരി സ്വദേശി 35 വയസ്സുള്ള രാജിയെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു.


സുഹൃത്ത് വഴിയാണ് ചാവക്കാട് സ്വദേശിയായ 71കാരൻ രാജിയെ പരിചയപ്പെടുന്നത്. കൂടുതൽ അടുത്തതോടെ ഇയാളെ കുന്നംകുളത്തെ സ്വകാര്യ സ്ഥാപനത്തിൽ രാജി വിളിച്ചു വരുത്തി, ഒപ്പമുള്ള നഗ്ന ദൃശ്യങ്ങൾ പക‍ർത്തി. ഇവ ബന്ധുക്കൾക്ക് അയച്ചുകൊടുക്കുമെന്നും, സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി അമ്പത് ലക്ഷം രൂപ ആവശ്യപ്പെട്ടു. മൂന്ന് ലക്ഷം രൂപ കൊടുത്തു. 


50 വർഷത്തോളമായി ഗൾഫിലായിരുന്ന പരാതിക്കാരന്റെ സാമ്പത്തിക സ്ഥിതി മനസ്സിലാക്കിയാണ് പ്രതികൾ എഴുപത്തി ഒന്നുകാരനെ ഹണിട്രാപ്പിൽ കുടുക്കാൻ തീരുമാനിച്ചത്. പണം ആവശ്യപ്പെട്ട് ഭീഷണി തുടർന്നതോടെയാണ് 71കാരൻ പൊലീസിൽ പരാതി നൽകിയത്. 


പെരുമ്പിലാവ് സ്വദേശി മുപ്പത്തിയഞ്ചുകാരിയായ രാജി രണ്ടാം പ്രതിയാണ്. കേസിലെ മുഖ്യസൂത്രധാരൻ ഒളിവിലാണ്. ഇയാൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി. സംഘത്തിൽ കൂടുതൽ പേരുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

Reactions

MORE STORIES

പാലായിൽ പുളിയ്ക്കകണ്ടം കുടുംബത്തിലെ മൂന്ന് പേർക്കും ജയം
ഇനി പാലാ ഭരണം തീരുമാനിക്കുക പുളിക്കക്കണ്ടം കുടുംബാം​ഗങ്ങൾ!
പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
പാലാ നഗരസഭ: ജോർജ്കുട്ടി ചെറുവള്ളി (അഞ്ചാം വാർഡ്) വിജയിച്ചു
മുൻ ചെയർപേഴ്സൺ ബിജി ജോജോ (കേരളാ കോൺഗ്രസ് (എം) വിജയിച്ചു
മുൻ ചെയർമാൻമാരായ ദമ്പതികൾക്ക് ഉജ്വല വിജയം, ഷാജുവും ബെറ്റിയും വീണ്ടും ഒന്നിച്ച് നഗരസഭയിൽ
പാലാ നഗരസഭ പതിനേഴാം വാർഡിൽ സനിൽ രാഘവന് (കേരള കോൺ. (എം) കന്നി അങ്കത്തിൽ വിജയം
മാണി.സി.കാപ്പന്റെ വാർഡ് ജോസ്.കെ.മാണി പിടിച്ചു, ജിജി ബൈജു കൊല്ലംപറമ്പിൽ വിജയിച്ചു
തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ ഇന്ന്
പാലാ നഗരസഭ: ഇരുപത്തി ഒന്നാം വാർഡിൽ ലീന സണ്ണി കേരള കോൺ.(എം) വിജയിച്ചു