Hot Posts

6/recent/ticker-posts

ടൂറിസം അമിനിറ്റി സെന്റർ തുറക്കാൻ നടപടി: കലക്ടർ


പാലായിലെ ടൂറിസം അമിനിറ്റി സെന്റർ തുറന്നു കൊടുക്കുന്നതു സംബന്ധിച്ച് സത്വര നടപടികൾ സ്വീകരിക്കുമെന്ന് ‍കലക്ടർ പി.കെ.ജയശ്രീ.  കലക്ടർ നടത്തിയ പരാതി പരിഹാര അദാലത്തിൽ പാലാ പൗരാവകാശ സമിതി പ്രസിഡന്റ് ജോയി കളരിക്കൽ നൽകിയ പരാതിയിലാണ് ഇക്കാര്യത്തിൽ സത്വര നടപടി സ്വീകരിക്കുമെന്ന് ഉറപ്പു നൽകിയത്.



അമിനിറ്റി സെന്റർ അടിയന്തരമായി തുറന്നു കൊടുക്കണമെന്നും അതിനായി പൊളിച്ച ടൗൺ ബസ് സ്റ്റാൻഡിലെ കാത്തിരിപ്പ് കേന്ദ്രത്തിന്റെ മേൽക്കൂര പുനർനിർമിക്കണമെന്നും പാലാ പൗരാവകാശ സമിതി നൽകിയ പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. 


5 കോടിയിലേറെ രൂപ മുടക്കി നിർമിച്ച അമിനിറ്റി സെന്റർ കെട്ടിടവും ഇവിടേക്കുള്ള ഇരുമ്പു പാലവും നാശത്തിന്റെ വക്കിലാണ്. രണ്ട് വർഷം മുമ്പാണ്  അമിനിറ്റി സെന്റർ ഉ​ദ്ഘാടനം നടന്നത്. 



Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
പാലാ രൂപത പ്ലാറ്റിനം ജൂബിലി മിഷനറി മഹാസംഗമം: പന്തൽ കാൽ നാട്ടുകർമ്മം നടന്നു
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
ഫ്യൂച്ചർ സ്റ്റാർസ്: സൗജന്യ സിവിൽ സർവീസ് ഓറിയന്റേഷൻ ക്യാമ്പ് മെയ് 9 ന് ആരംഭിക്കും
വെള്ളികുളം സെൻ്റ് ആൻ്റണീസ് പള്ളിയിൽ മെയ് 1 ന് വയോജന ദിനാചരണം
ബോയ്സ്ടൗണിലെ അന്തേവാസിയായ യുവാവിനെ ഇന്ന് രാവിലെ മുതൽ കാണാനില്ല