Hot Posts

6/recent/ticker-posts

ലഹരിക്കെതിരെ പൊരുതാം, കരുതാം; ഏകദിന സെമിനാർ


പാലാ ന​ഗരസഭയുടെയും ളാലം ഐസിഡിഎസ് പ്രൊജക്ടിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ ഏകദിന സെമിനാർ നടത്തി. ലഹരിയ്ക്കെതിരെ പൊരുതാം, കരുതാം, തലമുറയെ കാക്കാം എന്ന സന്ദേശത്തോടെയാണ് ക്യാംപെയ്ൻ നടന്നത്. 


ന​ഗരസഭ കോൺഫറൻസ് ഹാളിൽ നടന്ന പരിപാ‌ടി ചെയർമാൻ ആന്റോ പടിഞ്ഞാറേക്കര ഉ​ദ്ഘാടനം ചെയ്തു. ലഹരിയ്ക്കെതിരെ  ഒറ്റക്കെട്ടായി പൊരുതിയാൽ മാത്രമേ ഈ വിപത്തിന് ശാശ്വത പരിഹാരം  കാണാനാകുവെന്ന് ചെയർമാൻ പറഞ്ഞു. വൈസ് ചെയർപേഴ്സൺ സിജി പ്രസാദ് അധ്യക്ഷത വഹിച്ചു. 


ആയുധം വ്യാപാരം കഴിഞ്ഞാൽ ഏറ്റവും അധികം നടക്കുന്നത് ലഹരി വസ്തുക്കളുടെ വ്യാപാരം ആണെന്നും കേരളം ലഹരി ഉപയോഗത്തിൽ രാജ്യത്ത് രണ്ടാം സ്ഥാനത്ത് ആണെന്നത് അപകടകരമായ വസ്തുതയാണെന്നും ലഹരി വിരുദ്ധ ക്ലാസ്നയിച്ച് വനിത സിവിൽ എക്സൈസ് ഓഫീസർ പ്രിയ വി വി അറിയിച്ചു. എല്ലാ രീതിയിലും ഇതിനെതിരെയുള്ള കരുതൽ ആവശ്യമാണന്നും പ്രിയ വി വി പറഞ്ഞു.


വികസനകാര്യ സ്റ്റാൻഡിം​ഗ് കമ്മിറ്റി ചെയർമാൻ ഷാജു വി തുരുത്തൻ, ആരോ​ഗ്യ  സ്റ്റാൻഡിം​ഗ്  കമ്മിറ്റി ചെയർമാൻ ബൈജു കൊല്ലംപറമ്പിൽ, ക്ഷേമകാര്യ സ്റ്റാൻഡിം​ഗ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു മനു വരിയ്ക്കാനിക്കൽ, മരാമത്ത് കാര്യ സ്റ്റാൻഡിം​ഗ്  കമ്മിറ്റി ചെയർപേഴ്സൺ നീന ജോർജ് ചെറുവള്ളിൽ , വിദ്യാഭ്യാസ -കല -കായിക കാര്യ സ്റ്റാൻഡിം​ഗ്  കമ്മിറ്റി ചെയർമാൻ തോമസ് പീറ്റർ, സിഡിപിഒ ജിനു മേരി ബഞ്ചമിൻ, സൈക്കോ സോഷ്യോ കൗൺസിലർ സജിത, ഐസിഡിഎസ് സൂപ്പർവൈസർ മെറീന തോമസ് തുടങ്ങിയവർ പങ്കെടുത്തു.


Reactions

MORE STORIES

തീക്കോയി ഹയർ സെക്കൻഡറി സ്കൂളിൽ മെഗാ രക്തദാന ക്യാമ്പ്
രാഷ്ട്രപതി ദ്രൗപതി മുർമു നാളെ പാലായിൽ: ഒരുക്കങ്ങൾ പൂർത്തിയായി
കോട്ടയം ജില്ലയിൽ ഡ്രോണുകളും ഹെലികോപ്റ്ററുകളും പറത്തുന്നത് നിരോധിച്ചു
'പാലാ ഫുഡ് ഫെസ്റ്റ് - 2025': പാലായിൽ രുചിയുടെ മഹാമേളയ്ക്ക് തിരികൊളുത്തി
ഫാത്തിമാപുരം കമ്പനിയുടെ വിപണനകേന്ദ്രം അരുണാശ്ശേരിയിൽ ആരംഭിച്ചു
തീക്കോയി കുടുംബാരോഗ്യ കേന്ദ്രം പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി വീണ ജോർജ് നിർവഹിക്കും
പ്രവിശ്യാ ബാഡ്മിൻറ്റൺ: ഡിപോളിനും സെൻറ് ജോസഫ്സിനും കിരീടം
വിദ്യാർഥികളെ തിരുത്താനും അച്ചടക്കം ഉറപ്പാക്കാനുമുള്ള അധ്യാപകരുടെ ചൂരൽ പ്രയോഗം കുറ്റകരമല്ല: ഹൈക്കോടതി
അറബിക്കടലിൽ തീവ്രന്യൂനമർദം!
'റെഡി റ്റു കുക്ക് സ്റ്റാൾ, മീറ്റ് ആൻ്റ് ഫിഷ് സ്റ്റാൾ' ഉദ്ഘാടനം ചെയ്തു