Hot Posts

6/recent/ticker-posts

നഷ്ട്ടപ്പെട്ട പാലാ തിരിച്ചുപിടിക്കുമെന്ന ദൃഢ പ്രതിജ്ഞയോടെ കേരളാ കോൺഗ്രസ് (എം)


പാലാ: കേരള കോൺഗ്രസ്‌ (എം) സെമി കേഡർ രൂപത്തിൽ വാർഡ് തലംമുതൽ സംസ്ഥാന തലംവരെ തിരഞ്ഞെടുപ്പ് നടത്തി പുതിയ പാർട്ടി ഭാരവാഹികൾ വന്ന പശ്ചാത്തലത്തിൽ പുതിയ പ്രവർത്തന ശൈലിക്കു രൂപം നൽകുകയാണ്. 


ഇന്ന് (ശനി) പാലാ നിയോജക മണ്ഡലം പാർട്ടി വാർഡ് പ്രസിഡന്റ്‌മാർ ഉൾപ്പടെ ഉള്ളവരെയും പോഷക സംഘടനാ ഭാരവാഹികളെയും പങ്കെടുപ്പിച്ചു കൊണ്ടുള്ള ജനറൽ ബോഡി പാലാ നെല്ലിയാനി ലയൺസ് ക്ലബ്‌ ഓഡിറ്റോറിയത്തിൽ ചേരുകയാണ്. 


അടുത്ത ഒരു വർഷത്തേക്കുള്ള സംഘടനാ പ്രവർത്തനങ്ങളുടെ രൂപരേഖ സമ്മേളനം ചർച്ച ചെയ്ത് തീരുമാനിക്കും. നഗരസഭയിലേയും 12 പഞ്ചായത്തുകളിലെയും നിലവിലുള്ള പാർട്ടിയുടെ സ്റ്റാറ്റസ് റിപ്പോർട്ട്‌ മണ്ഡലം പ്രസിഡന്റ്മാർ കമ്മറ്റിയിൽ അവതരിപ്പിക്കും.


സംസ്ഥാന, ജില്ലാ, നിയോജക മണ്ഡലം ഭാരവാഹികൾക്ക് പ്രത്യേകമായ ചുമതലകൾ വീതിച്ചു നൽകും. പോഷകസംഘനാ പ്രവർത്തനങ്ങൾ സമഗ്രമായി വിലയിരുത്തും. സമ്മേളനം പാർട്ടി ചെയർമാൻ ജോസ് കെ മാണി എം.പി ഉൽഘാടനം ചെയ്യും. 


നിയോജക മണ്ഡലം പ്രസിഡന്റ്‌ ടോബിൻ കെ അലക്സ്‌ ആധ്യക്ഷത വഹിക്കും. കോട്ടയം ജില്ല പ്രസിഡന്റ്‌ പ്രൊഫ.ലോപ്പസ് മാത്യു പുതിയ സംഘടനാ പ്രവർത്തനവും രീതികളും വിശദീകരിക്കും. പാർട്ടി വൈസ് ചെയർമാൻ തോമസ് ചാഴികാടൻ എം.പി, പാർട്ടി നേതാക്കളായ ജോസ് ടോം, കെ ജെ ഫിലിപ്പ് കുഴികുളം, ബേബി ഉഴുത്തുവാൽ, നിർമ്മല ജിമ്മി, സാജൻ തൊടുക, ബൈജു പുതിയെടുത്തുചാലിൽ, പെണ്ണമ്മ ജോസഫ്, പാർട്ടി പോഷക സംഘടനാ നേതാക്കൾ എന്നിവർ പങ്കെടുക്കും.

Reactions

MORE STORIES

പാലാ രൂപതാ കുടുംബ കൂട്ടായ്മയുടെ 'ജീവമന്ന ' വചന പഠന പരമ്പര ഉദ്ഘാടനം ചെയ്തു
വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ പ്രഭാതഭക്ഷണ വിതരണ ഉദ്ഘാടനം നടന്നു
'കൃഷിയിടം മുതൽ കർഷകർക്കൊപ്പം' സമഗ്ര പദ്ധതി നടപ്പിലാക്കും: മാർ ജോസഫ് കല്ലറങ്ങാട്ട്
നേത്ര പരിശോധനാ ക്യാമ്പ് നാളെ പാലായിൽ
പാലായിൽ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം
വോട്ടർപട്ടിക: ഓഗസ്റ്റ് 12 വരെ പേരു ചേർക്കാം
ദുർഗ് സംഭവം: ആസൂത്രിതം, കള്ളക്കേസ് പിൻവലിക്കണം, കുറ്റവാളികളെ തുറുങ്കിലടയ്ക്കണം: ഡാൻ്റീസ് കൂനാനിക്കൽ
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
പാലാ രൂപത പ്ലാറ്റിനം ജൂബിലി സ്‌മാരക പാലാ സാൻതോം ഫുഡ് ഫാക്ടറി ഉദ്ഘാടനം ജൂലൈ 14 ന്
വിവാഹച്ചടങ്ങിനിടെ വഴക്കിട്ട് വരനും വധുവും, വിഷം കഴിച്ച് വരൻ മരിച്ചു