Hot Posts

6/recent/ticker-posts

കോഴിക്കോട് ഖാസിക്കെതിരേ യുവതിയുടെ പീഡന പരാതി


കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ക്കെതിരേ പീഡനപരാതി. കണ്ണൂര്‍ സ്വദേശിനി കോഴിക്കോട് വനിതാസ്റ്റേഷനില്‍ നല്‍കിയ പരാതിയിലാണ് വെള്ളിയാഴ്ച രാത്രിയോടെ കേസെടുത്തത്. 


രണ്ടാംഭര്‍ത്താവുമായുള്ള കുടുംബപ്രശ്‌നം പരിഹരിക്കാമെന്ന് വാഗ്ദാനം നല്‍കി രണ്ടുവര്‍ഷത്തിനിടയില്‍ പലതവണയായി പീഡിപ്പിച്ചതായാണ് യുവതിയുടെ പരാതി. ഐ.പി.സി. 376-ാം വകുപ്പ് പ്രകാരമാണ് കേസെടുത്തത്.


പരപ്പനങ്ങാടി ആനങ്ങാടിയിലെ ഖാസിയുടെ വീടിനുമുന്നിലെ സന്ദര്‍ശകര്‍ക്കുള്ള ഷെഡില്‍വെച്ചാണ് പീഡിപ്പിച്ചതെന്നാണ് യുവതി പോലീസില്‍ മൊഴിനല്‍കിയത്. ഖാസിയുടെ ഡ്രൈവര്‍ പ്രേരിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ ഇയാള്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്.


അതേസമയം, ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ക്കെതിരേ ഉയര്‍ന്ന ആരോപണം അടിസ്ഥാന രഹിതവും കെട്ടിച്ചമച്ചതാണെന്നും കോഴിക്കോട് ഖാസി ഓഫീസ് അറിയിച്ചു. കുടുംബ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമം നടക്കുന്നതിനിടെയാണ് വ്യാജ പരാതിയുമായി യുവതി രംഗത്തെത്തിയതെന്നും ഇത് സമ്മര്‍ദ തന്ത്രത്തിന്റെ ഭാഗം മാത്രാണെന്നും ഖാസി ഓഫീസ് പ്രസ്താവനയില്‍ അറിയിച്ചു.


Reactions

MORE STORIES

പാലായിൽ പുളിയ്ക്കകണ്ടം കുടുംബത്തിലെ മൂന്ന് പേർക്കും ജയം
പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
ഇനി പാലാ ഭരണം തീരുമാനിക്കുക പുളിക്കക്കണ്ടം കുടുംബാം​ഗങ്ങൾ!
മുൻ ചെയർപേഴ്സൺ ബിജി ജോജോ (കേരളാ കോൺഗ്രസ് (എം) വിജയിച്ചു
പാലാ നഗരസഭ: ജോർജ്കുട്ടി ചെറുവള്ളി (അഞ്ചാം വാർഡ്) വിജയിച്ചു
പാലാ നഗരസഭ പതിനേഴാം വാർഡിൽ സനിൽ രാഘവന് (കേരള കോൺ. (എം) കന്നി അങ്കത്തിൽ വിജയം
മുൻ ചെയർമാൻമാരായ ദമ്പതികൾക്ക് ഉജ്വല വിജയം, ഷാജുവും ബെറ്റിയും വീണ്ടും ഒന്നിച്ച് നഗരസഭയിൽ
മാണി.സി.കാപ്പന്റെ വാർഡ് ജോസ്.കെ.മാണി പിടിച്ചു, ജിജി ബൈജു കൊല്ലംപറമ്പിൽ വിജയിച്ചു
തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ ഇന്ന്
പാലാ നഗരസഭ: ഇരുപത്തി ഒന്നാം വാർഡിൽ ലീന സണ്ണി കേരള കോൺ.(എം) വിജയിച്ചു