Hot Posts

6/recent/ticker-posts

തരൂരിനായി പ്രമേയം പാസാക്കി പുതുപ്പള്ളിയിലെ പ്രവർത്തകർ


കോണ്‍ഗ്രസിന്റെ വളര്‍ച്ചയ്ക്ക് ശശി തരൂര്‍ എംപി അധ്യക്ഷനാകണമെന്ന് ആവശ്യപ്പെട്ട്  കോട്ടയം പുതുപ്പള്ളി തോട്ടയ്ക്കാട് വാര്‍ഡ് കമ്മിറ്റിയിൽ പ്രവര്‍ത്തകര്‍ പ്രമേയം പാസാക്കി. പ്രമേയം ഡിസിസിക്കും കെപിസിസിക്കും അയച്ചു. 


ശശി തരൂരിനെ പിന്തുണയ്ക്കാത്ത കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാടില്‍ അമര്‍ഷമുണ്ടെന്ന് തോട്ടയ്ക്കാട് വാര്‍ഡ് കമ്മിറ്റി അംഗങ്ങള്‍ പറഞ്ഞു. തിരഞ്ഞെടുപ്പടുക്കുമ്പോള്‍ ബൂത്തിലെ പ്രവര്‍ത്തകരെ പുകഴ്ത്താന്‍ ഏതൊക്കെ വാക്കുണ്ടോ അതെല്ലാം പ്രയോഗിക്കുന്ന എല്ലാ നേതാക്കളും ഇത് കാണണമെന്ന അഭ്യര്‍ഥനയോടെയാണ് തരൂര്‍ അനുകൂല പ്രമേയം പാസാക്കിയത്. 


സംഘടനാ സംവിധാനത്തെ കൂടുതല്‍ മെച്ചപ്പെടുത്താന്‍ ശശി തരൂരിന് കഴിയുമെന്ന് തോട്ടയ്ക്കാട് വാര്‍ഡ് കമ്മിറ്റി അംഗങ്ങള്‍ മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെക്കണ്ടും അഭിപ്രായം അറിയിച്ചു. 


വാര്‍ഡ് കമ്മിറ്റി ഓഫിസിന് മുന്നില്‍ തരൂരിനെ പിന്തുണച്ചുകൊണ്ടുള്ള ഫ്ലക്സുകളും നോട്ടിസുകളും പതിപ്പിച്ചിട്ടുണ്ട്. എന്നാല്‍ പ്രമേയം പാസാക്കിയത് ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് കോണ്‍ഗ്രസ് ജില്ലാ നേതൃത്വം അറിയിച്ചു. 


കോൺ​ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന് ഇനി 6 ദിവസം മാത്രമാണ് അവശേഷിക്കുന്നത്. പാലായിലും ശശി തരൂരിനായി ഫ്ലക്സ് സ്ഥാപിച്ചിട്ടുണ്ട്.
 
Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു