Hot Posts

6/recent/ticker-posts

കർഷകരെ കോർപ്പറേറ്റ് കമ്പനികളു‌ടെ അടിമകളാക്കുന്നു: ഡോ.തോമസ് ഐസക്


കർഷകരെ കരാർ കൃഷിക്കാരാക്കി കോർപ്പറേറ്റ് കമ്പനികളുടെ അടിമകളാക്കുകയാണ് കേന്ദ്രസർക്കാരെന്ന് മുൻമന്ത്രി 
ഡോ. തോമസ് ഐസക് ആരോപിച്ചു.  രാജ്യത്തെ 75 കോ‌ടിയോളം വരുന്ന കർഷകരെ ഏതാനും കോർപ്പറേറ്റ് കമ്പനികളുടെ അടിമകളാക്കുന്ന സ്ഥിതിയിലേക്ക് കാർഷിക മേഖല നീങ്ങുകയാണെന്ന് അദ്ദേഹം പറഞ്ഞു. 


കർഷക സം​ഘം സംസ്ഥാന സമ്മേളനത്തിന് മുന്നോ‌ടിയായി പാലായിൽ നടന്ന കോർപ്പറേറ്റ് രാഷ്ട്രീയവും ഇന്ത്യൻ കർഷകരും എന്ന വിഷയത്തിൽ നടന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുൻ ധനകാര്യമന്ത്രി. 


കർഷകരെ കരാർ കൃഷിക്കാരാക്കി മാറ്റി കോർപ്പറേറ്റുകൾക്ക് സമ്പത്ത് കൊള്ളയടിയ്ക്കാനുള്ള നയങ്ങളാണ് കേന്ദ്രസർക്കാർ നടപ്പാക്കുന്നതെന്നും തോമസ് ഐസക് ആരോപിച്ചു. 


പൊതുമേഖല ബാങ്കുകൾ നിക്ഷേപത്തിൽ നിന്ന് കാർഷിക മേഖലയ്ക്ക് നീക്കിവെച്ച 20 ശതമാനം വായ്പ്പകൾ അദാനി -അംബാനിമാരുടെ ഉടമസ്ഥതയിലുള്ള കോർപ്പറേറ്റ് കമ്പനികൾക്ക് നല്കാനാണ് തീരുമാനം. പ്രഫ. കെഎം ആന്റണി, വൽസൻ പനോളി, ജോസ് ടോം, ലാലിച്ചൻ ജോർജ്, ജോസ് കുറ്റിയാനിമറ്റം, വി ജി വിജയകുമാർ, പിഎം ജോസഫ് എന്നിവർ പ്രസം​ഗിച്ചു.


Reactions

MORE STORIES

പാലായിൽ പുളിയ്ക്കകണ്ടം കുടുംബത്തിലെ മൂന്ന് പേർക്കും ജയം
ഇനി പാലാ ഭരണം തീരുമാനിക്കുക പുളിക്കക്കണ്ടം കുടുംബാം​ഗങ്ങൾ!
പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
പാലാ നഗരസഭ: ജോർജ്കുട്ടി ചെറുവള്ളി (അഞ്ചാം വാർഡ്) വിജയിച്ചു
മുൻ ചെയർപേഴ്സൺ ബിജി ജോജോ (കേരളാ കോൺഗ്രസ് (എം) വിജയിച്ചു
മുൻ ചെയർമാൻമാരായ ദമ്പതികൾക്ക് ഉജ്വല വിജയം, ഷാജുവും ബെറ്റിയും വീണ്ടും ഒന്നിച്ച് നഗരസഭയിൽ
പാലാ നഗരസഭ പതിനേഴാം വാർഡിൽ സനിൽ രാഘവന് (കേരള കോൺ. (എം) കന്നി അങ്കത്തിൽ വിജയം
മാണി.സി.കാപ്പന്റെ വാർഡ് ജോസ്.കെ.മാണി പിടിച്ചു, ജിജി ബൈജു കൊല്ലംപറമ്പിൽ വിജയിച്ചു
തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ ഇന്ന്
പാലാ നഗരസഭ: ഇരുപത്തി ഒന്നാം വാർഡിൽ ലീന സണ്ണി കേരള കോൺ.(എം) വിജയിച്ചു