Hot Posts

6/recent/ticker-posts

അമ്മയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മൂന്ന് വയസുകാരൻ പോലീസ് സ്റ്റേഷനിൽ!


അമ്മ തന്റെ  മിഠായികൾ മോഷ്ടിച്ചു എന്ന പരാതിയുമായി മൂന്നുവയസുകാരൻ. അമ്മയ്ക്കെതിരെ പൊലീസില്‍ പരാതി നല്‍കുന്ന മൂന്നുവയസുകാരന്‍റെ വീഡിയോ വൈറലായിട്ടുണ്ട്.


അമ്മയോട് ദേഷ്യപ്പെട്ട ഒരു 3 വയസ്സുള്ള കുട്ടി, തന്‍റെ മിഠായികൾ മോഷ്ടിച്ചതിന് അമ്മയ്‌ക്കെതിരെ പരാതി രജിസ്റ്റർ ചെയ്യാൻ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകാൻ പിതാവിനെ നിർബന്ധിക്കുകയായിരുന്നു. കാജൽ പുരട്ടുന്നതിനിടെ കുട്ടിയുടെ അമ്മ അവന്‍റെ കവിളില്‍ പിടിച്ചതാണ് കുട്ടിയെ പ്രകോപിപ്പിച്ചതെന്നും, അതിനാണ് പരാതി നല്‍കാന്‍ എത്തിയത് എന്നുമാണ് കുട്ടിയുടെ അച്ഛൻ പറയുന്നത്.


വീഡിയോയിൽ, കുട്ടിയുടെ പരാതി രജിസ്റ്റർ ചെയ്തതായി അഭിനയിക്കുന്ന ഒരു പൊലീസുകാരിയെയും കാണാം. വനിതാ ഓഫീസർ പരാതി എഴുതിയ പോലെ കാണിച്ച് ഒരു കടലാസിൽ കുട്ടിയുടെ “ഒപ്പ്” വാങ്ങുന്നത് വീഡിയോയില്‍ കാണാം. 


സം​ഗതി നടന്നിരിക്കുന്നത് കേരളത്തിൽ അല്ല കേട്ടോ. മധ്യപ്രദേശിലെ ബുർഹാൻപൂരിലെ പോലീസ് എയ്ഡ് പോസ്റ്റിലാണ് സംഭവം നടന്നതെന്നാണ് വിവരം. 3 വയസ്സുകാരന്‍റെ പരാതി സ്വീകരിക്കുന്നതായി നടിച്ച വനിതാ ഓഫീസർ ഉൾപ്പെടെ അവിടെ ഉണ്ടായിരുന്നവരെല്ലാം അവന്‍റെ കുസൃതി കണ്ട് രസിച്ചു. 


അമ്മയെ അറസ്റ്റ് ചെയ്യുമെന്ന് പറഞ്ഞ് കുട്ടിയെ ബോധ്യപ്പെടുത്തിയാണ് പൊലീസ് ചിരിയോടെ കുട്ടിയെ മടക്കി അയച്ചത്.

Reactions

MORE STORIES

പാലായിൽ പുളിയ്ക്കകണ്ടം കുടുംബത്തിലെ മൂന്ന് പേർക്കും ജയം
ഇനി പാലാ ഭരണം തീരുമാനിക്കുക പുളിക്കക്കണ്ടം കുടുംബാം​ഗങ്ങൾ!
പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
പാലാ നഗരസഭ: ജോർജ്കുട്ടി ചെറുവള്ളി (അഞ്ചാം വാർഡ്) വിജയിച്ചു
മുൻ ചെയർമാൻമാരായ ദമ്പതികൾക്ക് ഉജ്വല വിജയം, ഷാജുവും ബെറ്റിയും വീണ്ടും ഒന്നിച്ച് നഗരസഭയിൽ
പാലാ നഗരസഭ പതിനേഴാം വാർഡിൽ സനിൽ രാഘവന് (കേരള കോൺ. (എം) കന്നി അങ്കത്തിൽ വിജയം
മുൻ ചെയർപേഴ്സൺ ബിജി ജോജോ (കേരളാ കോൺഗ്രസ് (എം) വിജയിച്ചു
മാണി.സി.കാപ്പന്റെ വാർഡ് ജോസ്.കെ.മാണി പിടിച്ചു, ജിജി ബൈജു കൊല്ലംപറമ്പിൽ വിജയിച്ചു
തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ ഇന്ന്
പാലാ നഗരസഭ: ഇരുപത്തി ഒന്നാം വാർഡിൽ ലീന സണ്ണി കേരള കോൺ.(എം) വിജയിച്ചു