കോൺഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കനത്ത പോളിംഗ്. പുതിയ പ്രസിഡന്റിനെ നാളെ (ഒക്ടോബർ 19) അറിയാം. തിരഞ്ഞെടുപ്പിൽ ആകെയുള്ള 9915 വോട്ടർമാരിൽ 9497 പേർ (95.78%) വോട്ട് ചെയ്തു. നാളെ രാവിലെ 10 മുതൽ എഐസിസി ആസ്ഥാനത്ത് വോട്ടെണ്ണും.
ഉച്ചകഴിഞ്ഞ് ഫലപ്രഖ്യാപനം. കേരളത്തിൽ നിന്നടക്കമുള്ള ബാലറ്റ് പെട്ടികൾ ഇന്ന് ഡൽഹിയിലെത്തിക്കും. സംസ്ഥാനങ്ങളിലെ വോട്ടുകൾ കൂട്ടിക്കലർത്തിയായിരിക്കും എണ്ണുക.
അദ്ഭുതങ്ങൾ സംഭവിച്ചില്ലെങ്കിൽ മല്ലികാർജുൻ ഖർഗെ തന്നെ പ്രസിഡന്റാകും. ഖർഗെയുടെ ഭൂരിപക്ഷം കുറച്ച്, പരമാവധി വോട്ട് പിടിക്കാനാകുമെന്ന പ്രതീക്ഷയിലാണു ശശി തരൂർ.